---
title: "അധ്യാപക സംഗമം; തൂണേരിയിലെ അധ്യാപകർക്ക് വിദ്യാഭ്യാസ സമിതിയുടെ യാത്രയയപ്പ് "
english_title: "Teacher's meeting; Farewell of the education committee to the teachers of Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102389/teachers-meeting-farewell-of-the-education-committee-to-the-teachers-of-thuneri"
published_at: "2023-03-10T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b3b2487bf5_ha.jpg"
keywords: []
---

# അധ്യാപക സംഗമം; തൂണേരിയിലെ അധ്യാപകർക്ക് വിദ്യാഭ്യാസ സമിതിയുടെ യാത്രയയപ്പ് 

> **Lead Summary:** **നാദാപുരം**: ദീർഘകാല വിശിഷ്ട സേവനത്തിനു ശേഷം വിരമിക്കുന്ന തൂണേരി ഗ്രാമ പഞ്ചായത്തിലെ അധ്യാപകർക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി.

## Article Content

**നാദാപുരം**: ദീർഘകാല വിശിഷ്ട സേവനത്തിനു ശേഷം വിരമിക്കുന്ന തൂണേരി ഗ്രാമ പഞ്ചായത്തിലെ അധ്യാപകർക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി.

കോടഞ്ചേരി സെസ്റ്റ് സെന്ററിൽ നടന്ന അധ്യാപക സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് പി. ഷാഹിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ റിജൂല നിടുമ്പ്രത്ത്, സുധ സത്യൻ, വാർഡ് മെമ്പർ രജില എന്നിവർ സംസാരിച്ചു.

വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും , സഹപ്രവർത്തകരും വിരമിക്കുന്നവർക്ക് ഭാവുകങ്ങൾ നേർന്നു.

രമേശൻ കനവത്ത്, പുഷ്പരാജൻ മാസ്റ്റർ ഗാന വിരുന്നിന് നേതൃത്വം നൽകി. ഇംപ്ലിമെന്റിംഗ് ഓഫീസർ ആനനശീലൻ മാസ്റ്റർ സ്വാഗതവും, കൺവീനർ പുഷ്പ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102389/teachers-meeting-farewell-of-the-education-committee-to-the-teachers-of-thuneri)