---
title: "നാളികേര പാർക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി "
english_title: "Coconut Park; Assessed construction activities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102393/coconut-park-assessed-construction-activities"
published_at: "2023-03-10T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b3e64b29fe_ku.jpg"
keywords: []
---

# നാളികേര പാർക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി 

> **Lead Summary:** **വേളം:** മണിമലയിലെ നാളികേര പാർക്ക് നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രദേശത്ത് യോഗം ചേർന്നു.

## Article Content

**വേളം:** മണിമലയിലെ നാളികേര പാർക്ക് നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രദേശത്ത് യോഗം ചേർന്നു.

കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ,വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം.യശോദ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സി. ബാബു മാസ്റ്റർ, വാർഡ് മെമ്പർ കെ.കെ. മനോജ്, കെ.എസ്.ഐ.ഡി.സിയുടെയും, കിറ്റ്ക്കോയുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റോഡ് നിർമ്മാണം, ലാൻഡ് ഡെവലപ്മെന്റ്, വാച്ച് റൂം ക്യാബിൻ നിർമാണം എന്നിവയുടെ സമയക്രമം സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു.

മൂന്ന് ഘട്ടങ്ങളിലായി പ്രവൃത്തി നടത്താൻ യോഗത്തിൽ തീരുമാനമായി. ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഏറെക്കാലത്തെ കേര കർഷകരുടെ സ്വപ്നമാണ് അതോടെ പൂവണിഞ്ഞത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102393/coconut-park-assessed-construction-activities)