---
title: "ലോക വൃക്ക ദിനത്തിൽ എസ് വൈ എസ് സാന്ത്വന സ്പർശം "
english_title: "SYS Touch of Comfort on World Kidney Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102407/sys-touch-of-comfort-on-world-kidney-day"
published_at: "2023-03-10T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b48f1ec0f7_qw.jpg"
keywords: []
---

# ലോക വൃക്ക ദിനത്തിൽ എസ് വൈ എസ് സാന്ത്വന സ്പർശം 

> **Lead Summary:** **നാദാപുരം: **ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി ഡയാലിസിസ് സെൻ്ററിന് വേണ്ടി എസ് വൈ എസിൻ്റെ നേതൃത്വത്തിൽ നാദാപുരം സോണിലെ പള്ളികൾ, യൂണിറ്റുകൾ കേന്ദ്രീകരിച്ച് ധന സമാഹരണം നടത്തി.

## Article Content

**നാദാപുരം: **ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി ഡയാലിസിസ് സെൻ്ററിന് വേണ്ടി എസ് വൈ എസിൻ്റെ നേതൃത്വത്തിൽ നാദാപുരം സോണിലെ പള്ളികൾ, യൂണിറ്റുകൾ കേന്ദ്രീകരിച്ച് ധന സമാഹരണം നടത്തി.

പേരോട് വെച്ച് നടന്ന പരിപാടിയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പങ്ക്ചേർന്നു. വൃക്കരോഗികൾക്ക് സമാശ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമാഹരണം എന്ത് കൊണ്ടും സമൂഹം ഏറ്റെടുക്കേണ്ടതും ഒരു വിശ്വാസിയുടെ ബാധ്യതയും ആണന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.

കേന്ദ്ര മുശാവറ അംഗം വി പി എം വില്യാപ്പള്ളി ,എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102407/sys-touch-of-comfort-on-world-kidney-day)