---
title: "പ്രമേഹരോഗി കളിൽ വൃക്ക രോഗ പരിശോധനാ ക്യാമ്പ് "
english_title: "Diabetic kidney disease screening camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102435/diabetic-kidney-disease-screening-camp"
published_at: "2023-03-10T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b68938caa6_cambbb.jpg"
keywords: []
---

# പ്രമേഹരോഗി കളിൽ വൃക്ക രോഗ പരിശോധനാ ക്യാമ്പ് 

> **Lead Summary:** **നാദാപുരം: ** ലോക വൃക്ക ദിനത്തിൻ്റെ ഭാഗമായി നാദാപുരം താലൂക്ക് ആശുപത്രിയുടെയും, നാദാപുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തിൽ വാർഡിലേ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം വരുന്ന പ്രമേഹരോഗമുള്ളവരിൽ വൃക്ക പരിശോധനാ ക്യാമ്പ് പ്രഷർ, ഷുഗർ, ബോധവത്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: ** ലോക വൃക്ക ദിനത്തിൻ്റെ ഭാഗമായി നാദാപുരം താലൂക്ക് ആശുപത്രിയുടെയും, നാദാപുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തിൽ വാർഡിലേ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം വരുന്ന പ്രമേഹരോഗമുള്ളവരിൽ വൃക്ക പരിശോധനാ ക്യാമ്പ് പ്രഷർ, ഷുഗർ, ബോധവത്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

ക്യാമ്പ് വാർഡ് മെമ്പർ എ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമീല വൃക്കയുടെ ആരോഗ്യകരമായ പരിപാലനത്തേ കുറിച്ചും, വൃക്കയ്ക്ക് ഉണ്ടാകുന്ന രോഗകാരണത്തേ കുറിച്ചും ബോധവത്കരണ ക്ലാസ്സ് നടത്തി പരിപാടിക്ക് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പക്ടർ, സുരേന്ദ്രൻ കല്ലേരി അദ്ധ്യക്ഷത വഹിച്ചു.

ജെഎച്ച് ഐ മാരായ' പ്രസാദ്.സി., പ്രീജിത്ത്.പി.കെ, ആശാ വർക്കർമാരായ രജി.കെ , ചന്ദ്രി.പി , വാർഡ് കമ്മിറ്റി അംഗ ങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102435/diabetic-kidney-disease-screening-camp)