---
title: "വളയത്ത് കാൻസർ സ്ക്രീനിംഗ് ക്യാമ്പ്"
english_title: "Valayat Cancer Screening Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102438/valayat-cancer-screening-camp"
published_at: "2023-03-10T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b6bb2af486_valayam2.jpg"
keywords: []
---

# വളയത്ത് കാൻസർ സ്ക്രീനിംഗ് ക്യാമ്പ്

> **Lead Summary:** ** വളയം: **തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

** വളയം: **തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. വനജ ഉദ്ഘടനം ചെയ്തു. ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ അധ്യക്ഷനായി.

വടകര ഗവ. ആശുപത്രിയിലെ ഗൈനകോളജിസ്റ് ഡോ. ഹേമലത ക്ലാസ്സ്‌ എടുത്തു. ഹെൽത്ത് സൂപ്പർവൈസർ വി. പി. സജീവൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ശോഭന. കെ. എൻ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ. റോഷിൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102438/valayat-cancer-screening-camp)