---
title: "എസ്.കെ.എസ്.ബി.വി ജ്ഞാനതീരം സ്റ്റേറ്റ് ടാലന്റ് സർച്ചിന് നാളെ തുടക്കം"
english_title: " SKSBV Gnanathiram State Talent Search will start tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102439/sksbv-gnanathiram-state-talent-search-will-start-tomorrow"
published_at: "2023-03-10T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b6ef9194d3_skb.jpg"
keywords: []
---

# എസ്.കെ.എസ്.ബി.വി ജ്ഞാനതീരം സ്റ്റേറ്റ് ടാലന്റ് സർച്ചിന് നാളെ തുടക്കം

> **Lead Summary:**  **നാദാപുരം:** സമസ്ത കേരള സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജ്ഞാനതീരം വിജ്ഞാന മത്സര പരീക്ഷയുടെ അവസാനഘട്ടമായ സംസ്ഥാനതല ടാലന്റ് സെർച്ച് നാളയും ഞായറാഴ്ച്ചയുമായി ജില്ലയിലെ പാറക്കടവ് ശംസുൽ ഉലമ ഇസ്‌ലാമിക് സെന്ററിൽ നടക്കും.

## Article Content

 **നാദാപുരം:** സമസ്ത കേരള സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജ്ഞാനതീരം വിജ്ഞാന മത്സര പരീക്ഷയുടെ അവസാനഘട്ടമായ സംസ്ഥാനതല ടാലന്റ് സെർച്ച് നാളയും ഞായറാഴ്ച്ചയുമായി ജില്ലയിലെ പാറക്കടവ് ശംസുൽ ഉലമ ഇസ്‌ലാമിക് സെന്ററിൽ നടക്കും.

കുരുന്ന് പ്രതിഭകളുടെ അഭിരുചി വളർത്തിയെടുക്കുകയും അത് സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മുഴുവൻ മദ്റസകളിലെയും 6,7,8 ക്ലാസ്സുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മദ്‌റസ, റെയ്ഞ്ച്, മേഖലാ തല മത്സരങ്ങളിൽ നിന്ന് വിജയിച്ച പ്രതിഭകളാണ് രണ്ടു ദിവസങ്ങളിലായി അറിവുകൊണ്ട് അശ്വമേധം നടത്തുന്നത്. നാളെ രാവിലെ 11 മണിക്ക് പാറക്കടവ് മഹല്ല് പ്രസിഡന്റ് യു.കെ അഹമ്മദ് ഹാജി പതാക ഉയർത്തും.

തുടർന്ന് പരീക്ഷകൾ നടക്കും. വൈകുന്നേരം 4:30ന് ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സംസ്ഥാന കൺവീനർ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തും.

എസ്‌.കെ.ജെ.എം.സി.സി സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി കുട്ടി മാസ്റ്റർ, മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല സംസാരിക്കും. ശാഹുൽ ഹമീദ് മേൽമുറി, അഡ്വ. മുഹമ്മദ് നാസിഫ്‌, സഫറുദ്ധീൻ പൂക്കോട്ടൂർ, റിസാദർ അലി ആലുവ എന്നിവർ വിവിധ സെഷനകൾക്ക് നേതൃത്വം നൽകും.

ഞായറാഴ്ച്ച കാലത്ത് 6ന് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നസ്വീഹത് നിർവഹിക്കും. 6:30ന് മെഡിറ്റേഷൻ&വ്യായാമത്തിന് റഹീം ചുഴലി, 8ന് പ്രസന്റേഷന് ഫർഹാൻ മില്ലത്ത്, 9:30ന് പെയർ ആൻഡ് ഷെയറിന് സാജിർ കൂരിയാട് എന്നിവർ നേതൃത്വം നൽകും. 10ന് ഇന്റർവ്യൂ നടക്കും.

11ന് നടക്കുന്ന സമാപന സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ പി ഹസൈനാർ ഫൈസി അധ്യക്ഷനാകും. പി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി പ്രാർഥന നടത്തും. മുഹമ്മദലി ശിഹാബ് ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കും. ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ ഇബ്രാഹിം മുസ്‌ലിയാർ സമ്മാനദാനവും മാനേജർ എം.എ ചേളാരി സർട്ടിഫിക്കറ്റ് ദാനവും നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102439/sksbv-gnanathiram-state-talent-search-will-start-tomorrow)