---
title: "ജനങ്ങളിലേക്ക്; കോൺഗ്രസ് ഗൃഹ സന്ദർശനം ഇന്ന് മുതൽ "
english_title: "to the people; Congress home visit from today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102483/to-the-people-congress-home-visit-from-today"
published_at: "2023-03-11T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c20fa6f3fc_rahul.jpg"
keywords: []
---

# ജനങ്ങളിലേക്ക്; കോൺഗ്രസ് ഗൃഹ സന്ദർശനം ഇന്ന് മുതൽ 

> **Lead Summary:** **നാദാപുരം: **കോൺഗ്രസ് ഗൃഹ സന്ദർശനം ഇന്ന് മുതൽ ആരംഭിക്കുന്നു. 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന ശീർഷകത്തിൽ ആരംഭിക്കുന്ന ക്യാമ്പയിനിൽ ഗൃഹ സന്ദർശനം, ലഘുലേഖ വിതരണം, 138 രൂപ ചലഞ്ച് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

## Article Content

**നാദാപുരം: **കോൺഗ്രസ് ഗൃഹ സന്ദർശനം ഇന്ന് മുതൽ ആരംഭിക്കുന്നു. 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന ശീർഷകത്തിൽ ആരംഭിക്കുന്ന ക്യാമ്പയിനിൽ ഗൃഹ സന്ദർശനം, ലഘുലേഖ വിതരണം, 138 രൂപ ചലഞ്ച് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ഇന്ന് തുടങ്ങി മാർച്ച് പതിമൂന്നാം തീയതിയാണ് ക്യാമ്പയിൻ അവസാനിക്കുന്നത്.

നാദാപുരം നിയോജക മണ്ഡലത്തിലും, ഇന്ന് മുതൽ ക്യാമ്പയിൻ ആരംഭിക്കും. ഭാരത് ജോഡോ യാത്രക്കുശേഷം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പുത്തനുണർവാണ് കൈവന്നിരിക്കുന്നത്.

138 വർഷം പൂർത്തിയായ ഇന്ത്യയിലെ ഏക രാഷ്ട്രീയപാർട്ടി എന്നുള്ളതും പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം നൽകുന്നു. 'എന്റെ ബൂത്ത് എന്റെ അഭിമാനം' നാദാപുരത്ത് തരംഗം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102483/to-the-people-congress-home-visit-from-today)