---
title: "കാഴ്ച്ച പകരാൻ; ഡിവൈഎഫ്ഐ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "to spread the sight; DYFI organized a free eye check-up camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102494/to-spread-the-sight-dyfi-organized-a-free-eye-check-up-camp"
published_at: "2023-03-11T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c2ca9d2c01_parakadav.jpg"
keywords: []
---

# കാഴ്ച്ച പകരാൻ; ഡിവൈഎഫ്ഐ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പാറക്കടവ്: **ഡിവൈഎഫ്ഐ കല്ലമ്മൽ യൂണിറ്റിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശാസ്ത്രക്രിയ നിർണ്ണയവും സംഘടിപ്പിച്ചു.

## Article Content

** പാറക്കടവ്: **ഡിവൈഎഫ്ഐ കല്ലമ്മൽ യൂണിറ്റിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശാസ്ത്രക്രിയ നിർണ്ണയവും സംഘടിപ്പിച്ചു.

നാദാപുരം ബ്ലോക്ക്‌ പ്രസിഡന്റ് എ.കെ.ബിജിത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം കല്ലമ്മൽ ബ്രാഞ്ച് സെക്രട്ടറി വി.പി. പവിത്രൻ അധ്യക്ഷനായി.

മേഖലാ സെക്രട്ടറി ഇ.പി.നിജിലേഷ്, അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ പി ആർ ഒ സുമേഷ് എന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സായന്ത്‌. ടി.കെ സ്വാഗതവും,യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സിനിയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102494/to-spread-the-sight-dyfi-organized-a-free-eye-check-up-camp)