---
title: "കാർഷിക മേഖല; റിസേർച്ചിനായി പുറമേരിയിൽ ഉത്തരേന്ത്യൻ സംഘം "
english_title: "Agricultural sector; North Indian team for research"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102503/agricultural-sector-north-indian-team-for-research"
published_at: "2023-03-11T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c378704c9c_culture.jpg"
keywords: []
---

# കാർഷിക മേഖല; റിസേർച്ചിനായി പുറമേരിയിൽ ഉത്തരേന്ത്യൻ സംഘം 

> **Lead Summary:** **പുറമേരി: **കുറ്റ്യാടി മണ്ഡലത്തിന്റെ കാർഷിക മേഖലയെ കുറിച്ച് സമഗ്ര പഠനം നടത്തുന്നതിന് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ റിസേർച്ച് സ്കോളേഴ്‌സ് പുറമേരി പഞ്ചായത്തിലും എത്തി.

## Article Content

**പുറമേരി: **കുറ്റ്യാടി മണ്ഡലത്തിന്റെ കാർഷിക മേഖലയെ കുറിച്ച് സമഗ്ര പഠനം നടത്തുന്നതിന് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ റിസേർച്ച് സ്കോളേഴ്‌സ് പുറമേരി പഞ്ചായത്തിലും എത്തി.

നിരവധി കർഷകരെ കാണാനും കൃഷി രീതികൾ നേരിട്ട്കണ്ട് മനസ്സിലാക്കാനും ടീം അംഗങ്ങൾക്ക് സാധിച്ചു. കലവറഇക്കോഷോപ്പ് ഏറെപ്രാധാന്യത്തോടെ അവർനോക്കിക്കാണുകയുണ്ടായി.കർഷരുടെ അഭിപ്രായങ്ങളും അവരുടെ സംശയങ്ങളും നേരിട്ട് മനസ്സിലാക്കി.

വടക്കേ ഇന്ത്യക്കാരായ റിസർച്ച് സ്കോളേഴ്‌സിന് ഹിന്ദിയിലേയ്ക്ക് തർജ്ജമ ചെയ്തു സഹായിച്ച് കെ രാജീവനും മുരളി മാസ്റ്ററും രജീഷും അവർക്കൊപ്പം ചേർന്നു.

കുറ്റ്യാടി അസംബ്ലി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും 10 പേർ അടങ്ങുന്ന ടീം പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കും. നിയോജകമണ്ഡലം കാത്തിരിക്കുകയാണ് കാർഷിക മേഖലയിലെ സമഗ്രമാറ്റത്തിനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102503/agricultural-sector-north-indian-team-for-research)