---
title: "അപകടമരികെ; ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ അപകടാവസ്ഥയിൽ"
english_title: "near danger; Fuses in the transformer are in danger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102510/near-danger-fuses-in-the-transformer-are-in-danger"
published_at: "2023-03-11T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c3ca0b30c0_kseb.jpg"
keywords: []
---

# അപകടമരികെ; ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ അപകടാവസ്ഥയിൽ

> **Lead Summary:** ** നാദാപുരം: **കുമ്മങ്കോട് ഇല്ലത്ത് മുക്കില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍ അപകടാവസ്ഥയില്‍. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ നിത്യവും കടന്നുപോകുന്ന വഴിയിലെ ട്രാന്‍സ്ഫോര്‍മറിലാണ് അപകടസാധ്യതയുള്ളത്.

## Article Content

** നാദാപുരം: **കുമ്മങ്കോട് ഇല്ലത്ത് മുക്കില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍ അപകടാവസ്ഥയില്‍. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ നിത്യവും കടന്നുപോകുന്ന വഴിയിലെ ട്രാന്‍സ്ഫോര്‍മറിലാണ് അപകടസാധ്യതയുള്ളത്.

റോഡ് നവീകരണത്തിന് ശേഷമാണ് ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയത്.

നവീകരിച്ചതിനെ തുടര്‍ന്ന് നടപ്പാതയുടെയും റോഡിന്റെയും ഉയരം വര്‍ധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെ കൈകള്‍പോലും ഫ്യൂസ് വയറുകളില്‍ തട്ടുന്ന സ്ഥിതിയാണ്.

ഫ്യൂസും വൈദ്യുതി ലൈനില്‍നിന്നുള്ള വയറുകളും മുകളിലേക്ക് മാറ്റി സ്ഥാപിച്ച്‌ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇക്കാര്യത്തിൽ കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102510/near-danger-fuses-in-the-transformer-are-in-danger)