---
title: "എക്സൈസ് റെയ്ഡ്; 450 ലിറ്റർ വാഷ് പിടികൂടി "
english_title: "Excise Raid; 450 liters of wash was caught"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102552/excise-raid-450-liters-of-wash-was-caught"
published_at: "2023-03-11T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c7657eb198_valayam.jpg"
keywords: []
---

# എക്സൈസ് റെയ്ഡ്; 450 ലിറ്റർ വാഷ് പിടികൂടി 

> **Lead Summary:** **വളയം: **വളയം ഗ്രാമപഞ്ചായത്തിലെ ചിറ്റാരിയിൽ എക്സൈസ് റെയ്ഡ്. ചിറ്റാരി ചന്ദനത്താംകുണ്ട് മലയിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡിൽ വാഷ് പിടികൂടി നശിപ്പിച്ചു.

## Article Content

**വളയം: **വളയം ഗ്രാമപഞ്ചായത്തിലെ ചിറ്റാരിയിൽ എക്സൈസ് റെയ്ഡ്. ചിറ്റാരി ചന്ദനത്താംകുണ്ട് മലയിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡിൽ വാഷ് പിടികൂടി നശിപ്പിച്ചു.

കണ്ണൂർ ജില്ലയിലെ കണ്ണവം വനാതിർത്തിയോട് ചേർന്ന ചന്ദനത്താംകുണ്ടിൽ നിന്ന് നുറുക്കയിലേക്ക് ഒഴുകുന്ന തോടരിയിൽ പാറക്കൂട്ടങ്ങൾക്കിടയിലാണ് പ്ലാസ്റ്റിക് ബാരലുകളിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ നിലയിൽ വാഷ് കണ്ടെത്തിയത്.

രണ്ട് ബാരലുകളിലായി സൂക്ഷിച്ച നാനൂറ്റി അൻപത് ലിറ്റർ വാഷ് അധികൃതർ പിടികൂടി നശിപ്പിച്ചു.

എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ എ കെ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി.സി വിജയൻ, കെ കെ ജയൻ, ഡ്രൈവർ പ്രജീഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102552/excise-raid-450-liters-of-wash-was-caught)