---
title: "എസ് എസ് എഫ് റോഡ് മാർച്ച് പ്രൗഡമായി സമാപിച്ചു  "
english_title: "SSF Road March proudly concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102589/ssf-road-march-proudly-concluded"
published_at: "2023-03-11T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ca11c01a5d_ssf.jpg"
keywords: []
---

# എസ് എസ് എഫ് റോഡ് മാർച്ച് പ്രൗഡമായി സമാപിച്ചു  

> **Lead Summary:** **നാദാപുരം:** 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫിൻ്റ അമ്പതാം വാർഷികാഘോമായ ഗോൾഡൻ ഫിഫ്റ്റി യുടെ ഭാഗമായി 2023 ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന വിദ്യാർഥി സമ്മേളനത്തിൻ്റെ പ്രചരണാർത്തം എസ് എസ് എഫ് നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫിൻ്റ അമ്പതാം വാർഷികാഘോമായ ഗോൾഡൻ ഫിഫ്റ്റി യുടെ ഭാഗമായി 2023 ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന വിദ്യാർഥി സമ്മേളനത്തിൻ്റെ പ്രചരണാർത്തം എസ് എസ് എഫ് നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് മാർച്ച് സംഘടിപ്പിച്ചു.

ചേലക്കാട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് പേരോട് യൂണിറ്റിൽ മാർച്ച് സമാപിച്ചു. കാൽനടയായി പ്രത്യേക യൂണിഫോം ധരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഐൻ ടീം അംഗങ്ങളാണ് മാർച്ചിൽ അണി നിരന്നത്.'കേരള വിദ്യാര്‍ഥി സമ്മേളനം ഏപ്രില്‍ 29ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വെച്ചാണ് നടക്കുന്നത്.

അമ്പതാണ്ടിൻ സമരത്തെരുവിൽ നമ്മളുയർത്തിയ മുദ്രാവാക്യം തീയായ് ഇരുള് കരിച്ചിറ്റുണ്ട് ... എന്ന് തുടങ്ങി ധാർമ്മിക വിപ്ലവ പ്രസ്ഥാനം അമ്പത് വർഷത്തിനിടയിൽ ചെയ്ത് തീർത്ത വിപ്ലവ മുദ്രാവാക്യങ്ങളായിരുന്നു മാർച്ചിൽ ഉയർന്ന് കേട്ടത്.. മാർച്ചിൽ ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് സഖാഫി, ജനറൽ സെക്രട്ടറി ഫള്ൽ സുറൈജി സഖാഫി, മുബഷിർ വാണിമേൽ, അസീർ സഖാഫി, വി കെ റഈസ് ചേലമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

വൈകിട്ട് 5.45ന് പേരോട് എത്തിയ മാർച്ചിനെ കേരളാ മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ് പ്രവർത്തകർ അഭിവാദ്യങ്ങൾ ചെയ്ത് സ്വീകരിച്ചു.ധർമ്മ വിപ്ലവങ്ങൾക്ക് കരുത്ത് പകർന്ന മുൻ കാല നേതൃത്വം അമ്പത് പതാകകൾ ഉയർത്തി കൊണ്ടായിരുന്നു മാർച്ച് സമാപിച്ചത് .

ഉയരെ പറക്കട്ടെ ഈ പതാക എന്ന പേരിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്രി കുന്നത്ത് ഹുസൈൻ മാസ്റ്റർ,കുയ്തേരി അഹ്മദ് മുസ്‌ലിയാർ , കേരളാ മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് പുന്നോറത്ത് അഹ്മദ് ഹാജി,എസ് വൈ എസ് സോൺ സെക്രട്രിമാരായ മൂസ്സക്കുട്ടി മാസ്റ്റർ, സലാം കുമ്മോളി തുടങ്ങിയവർ നേതൃത്വം നൽകി .

സമാപന സംഗമത്തിൽ എസ് എസ് എഫ് വരച്ചു കാട്ടിയ വിപ്ലവങ്ങളെ കുറിച്ച് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്രി മുനീർ സഖാഫി ഓർക്കാട്ടേരി, മുഹമ്മദ് ഫാളിലി ചേലമുക്ക് എന്നിവർ സംസാരിച്ചു. ഫള്ൽ സുറൈജി സ്വാഗതവും, മുബശിർ വാണിമേൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102589/ssf-road-march-proudly-concluded)