---
title: "സി സി യു പി സ്കൂൾ; വാർഷികവും യാത്രയയപ്പും ശ്രദ്ധേയമായി "
english_title: "CCUP School; Anniversaries and send-offs were notable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102660/ccup-school-anniversaries-and-send-offs-were-notable"
published_at: "2023-03-12T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d6cb350498_CCUP.jpg"
keywords: []
---

# സി സി യു പി സ്കൂൾ; വാർഷികവും യാത്രയയപ്പും ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം :** സിസിയുപി സ്കൂൾ 93ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം :** സിസിയുപി സ്കൂൾ 93ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു .

എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കേരളത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ സിസി യുപി സ്കൂളിലെ പ്രതിഭകളെ മന്ത്രി അനുമോദിച്ചു.

യു എസ് എസ്, സംസ്കൃത സ്കോളർഷിപ്പ്, അറബിക് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. 28 വർഷം പൂർത്തിയാക്കി സർവീസിൽ നിന്നും വിരമിക്കുന്ന കായിക അധ്യാപകൻ ടി കെ രമേശനുള്ള ഉപഹാരവും മന്ത്രി നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന അധ്യക്ഷത വഹിച്ചു. കെ മധു മോഹനൻ, എ. ഇ. ഒ. വിനയരാജ്,ഡോക്ടർ പി. കേളു,ആവോലം രാധാകൃഷ്ണൻ, കനവത്ത് രവി, ഹമീദ് മാസ്റ്റർ, സുരേന്ദ്രൻ തൂണേരി, കെ ജി ലത്തീഫ്, അജിത്ത് എ കെ, ഉഷ അരവിന്ദ്, കെ ബാലകൃഷ്ണൻ, കെ ഹേമചന്ദ്രൻ, എം എ ലത്തീഫ്, കെ കെ ലീലാവതി, കെ പ്രദീപ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102660/ccup-school-anniversaries-and-send-offs-were-notable)