---
title: "പിറന്നാൾ ദിനം; കേക്കുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ "
english_title: "birthday Wife at police station with cake"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102699/birthday-wife-at-police-station-with-cake"
published_at: "2023-03-12T15:25:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640da2957c0fc_CAKE.jpg"
keywords: []
---

# പിറന്നാൾ ദിനം; കേക്കുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ 

> **Lead Summary:** **വളയം: **ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ കേക്കുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ. ഭർത്താവായ പോലീസുകാരന് പിറന്നാൾ മധുരം നൽകാൻ എത്തിയതായിരുന്നു ഭാര്യ. വളയം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ഇ.കെ. സജീഷിന്റെ പിറന്നാളിനാണ് ഭാര്യ അബിദയുടെ അപ്രതീക്ഷിത വരവ്.

## Article Content

**വളയം: **ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ കേക്കുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ. ഭർത്താവായ പോലീസുകാരന് പിറന്നാൾ മധുരം നൽകാൻ എത്തിയതായിരുന്നു ഭാര്യ. വളയം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ഇ.കെ. സജീഷിന്റെ പിറന്നാളിനാണ് ഭാര്യ അബിദയുടെ അപ്രതീക്ഷിത വരവ്.

കായക്കൊടി ചങ്ങരംകുളം സ്വദേശിയായ സതീഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വ്യക്തിപരമായ കാരണത്താൽ നേരത്തെ സജീഷ് ലീവ് എടുത്തിരുന്നതിനാൽ പിറന്നാളിന് ലീവിന് അപേക്ഷിക്കാതെ ജോലിക്ക് വരികയായിരുന്നു. പിറന്നാളാണെന്ന കാര്യം സഹപ്രവർത്തകരോടും പറഞ്ഞിരുന്നില്ല.

പാറാവ് ഡ്യൂട്ടി കൂടി കിട്ടിയതോടെ ശനിയാഴ്ച രാവിലെ മാത്രമേ ജോലി കഴിഞ്ഞ് വീട്ടിലെത്തുകയുള്ളൂ. ഇതു മനസ്സിലാക്കിയ ഭാര്യ അബിത സഹോദരിയെയും കൂട്ടി കേക്കുമായി സ്റ്റേഷനിൽ എത്തുകയും, ഇൻസ്പെക്ടർ രഞ്ജിത്തിനോട് കേക്കു മുറിക്കാൻ അനുവാദം ചോദിക്കുകയുമായിരുന്നു.

ഇതോടെയാണ് പിറന്നാള് വിവരം സഹപ്രവർത്തകരായ മറ്റ് പോലീസുകാരും അറിയുന്നത്. തുടർന്ന് സ്റ്റേഷനിൽ വച്ച് ഭാര്യക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു. ഒപ്പം സഹപ്രവർത്തകരും പങ്കുചേർന്നതോടെ പിറന്നാൾ ദിനം സജീഷിന് ഇരട്ടി മധുരമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102699/birthday-wife-at-police-station-with-cake)