---
title: "കലാരവം; ചേലക്കാട് എംഎൽപി സ്കൂൾ എൺപതാം വാർഷികം ആഘോഷിച്ചു "
english_title: "art Chelakad MLP School celebrated its 80th anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102720/art-chelakad-mlp-school-celebrated-its-80th-anniversary"
published_at: "2023-03-12T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640de84bb1968_VIJAYAN.jpg"
keywords: []
---

# കലാരവം; ചേലക്കാട് എംഎൽപി സ്കൂൾ എൺപതാം വാർഷികം ആഘോഷിച്ചു 

> **Lead Summary:** > **നാദാപുരം: ** ചേലക്കാട് എംഎൽപി സ്കൂൾ എൺപതാം വാർഷികാഘോഷം "കലാരവം " നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യഇന്ത്യക്ക്മുമ്പ് സ്ഥാപിത മായ ചേലക്കാട് എം.എ ൽ.പി സ്കൂൾ വിദ്യഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും, പൊതുവിദ്യാലയങ്ങളുടെ ഉയർച്ചക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

> **നാദാപുരം: ** ചേലക്കാട് എംഎൽപി സ്കൂൾ എൺപതാം വാർഷികാഘോഷം "കലാരവം " നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യഇന്ത്യക്ക്മുമ്പ് സ്ഥാപിത മായ ചേലക്കാട് എം.എ ൽ.പി സ്കൂൾ വിദ്യഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും, പൊതുവിദ്യാലയങ്ങളുടെ ഉയർച്ചക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത എടവത്ത് കണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാനതല അറബിക് അൽ മാഹിർ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വ. എ. സജീവൻ മൊമെന്റോ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ പി. പി. ബാലകൃഷ്ണൻ,നാദാപുരം എ.ഇ.ഒ. വിനയ രാജ്,മണ്ടോടി ബഷീർ മാസ്റ്റർ, പി. കെ. ദാമുമാസ്റ്റർ, പി. വിജയൻ മാസ്റ്റർ,കെ. വി. അബ്ദുള്ള, പി. കെ ഹമീദ്, കെ. പി. ഇബ്രാഹിം, സി. കെ. ഷഫീക് എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥി കളുടെ വിവിധ കലാപരിപാടികൾ,പുലരി നരിക്കാട്ടേരിയുടെ തിരുവാതിര,നൗഷാദ് വടക്കൻ &ടീം അവതരിപ്പിച്ചമാജിക് ഷോ, ഇസ്മായിൽ നാദാപുരം നയിച്ച മ്യൂസിക് നൈറ്റും അരങ്ങേറി. ഹെഡ് മിസ്ട്രെസ് ഷേർലി ടീച്ചർ സ്വാഗതവും പി. ടി. എ. പ്രസിഡന്റ്‌ ഷാഹിദ മുഹമ്മദലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102720/art-chelakad-mlp-school-celebrated-its-80th-anniversary)