---
title: "ഭൂമി സൗജന്യം; ഒരു കോടിയുടെ കല്ലാച്ചി പഴയ ട്രഷറി റോഡ്‌ വികസനം അടുത്തയാഴ്ച തുടങ്ങും"
english_title: "land free; 1 crore Kalachi Old Treasury Road development to begin next week"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102735/land-free-1-crore-kalachi-old-treasury-road-development-to-begin-next-week"
published_at: "2023-03-12T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640df9fb55aad_wa.jpg"
keywords: []
---

# ഭൂമി സൗജന്യം; ഒരു കോടിയുടെ കല്ലാച്ചി പഴയ ട്രഷറി റോഡ്‌ വികസനം അടുത്തയാഴ്ച തുടങ്ങും

> **Lead Summary:**  **നാദാപുരം:** സംസ്ഥാന പാതയിൽ നാദാപുരം - കുറ്റ്യാടി റോഡിനെയും കല്ലാച്ചി വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡ്‌ യഥാർഥ്യമാകുന്നു. 8 മീറ്റർ വീതികൂട്ടി 450 മീറ്റർ നീളത്തിൽ റോഡിന്റെ പരിഷ്കരണ പ്രവൃത്തി നടത്തുന്നതിന് ഒരു കോടി രൂപയാണ് പൊതുമരാമത്ത്‌ വകുപ്പ്‌ അനുവദിച്ചിരുന്നത്‌.

## Article Content

 **നാദാപുരം:** സംസ്ഥാന പാതയിൽ നാദാപുരം - കുറ്റ്യാടി റോഡിനെയും കല്ലാച്ചി വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡ്‌ യഥാർഥ്യമാകുന്നു. 8 മീറ്റർ വീതികൂട്ടി 450 മീറ്റർ നീളത്തിൽ റോഡിന്റെ പരിഷ്കരണ പ്രവൃത്തി നടത്തുന്നതിന് ഒരു കോടി രൂപയാണ് പൊതുമരാമത്ത്‌ വകുപ്പ്‌ അനുവദിച്ചിരുന്നത്‌.

വീതി കൂട്ടുന്നതിൻ രണ്ട് വർഷത്തോളമായി സർവ്വകക്ഷി നേതൃത്വത്തിൽ പരിശ്രമിക്കുകയായിരുന്നു.സ്ഥലമുടമകൾ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാൻ തയ്യാറാവുകയായിരുന്നു.

സ്ഥലം വിട്ടുകൊടുക്കുന്നവർക്ക്‌ പിന്നീടുള്ള നിർമ്മാണ പ്രവൃത്തിക്ക്‌ സൗകര്യമാകുന്ന തരത്തിൽ റില്യുംഗിഷ്‌മന്റ്‌ സർട്ടിഫിക്കറ്റ്‌ നൽകാനും മതിൽ നഷ്ടപ്പെടുന്നവർക്ക്‌ പുനസ്ഥാപിച്ച്‌ കൊടുക്കാനും ധാരണയായതിന്റെ അടിസ്ഥാനത്തിലാൺ സ്ഥലം സൗജന്യമായി നൽകാൻ ഉടകൾ സമ്മതിച്ചത്‌.

ഓരോ ഉടമയ്ക്കും വിട്ടുകൊടുക്കുന്ന ഭൂമിയുടെ അളവ്‌ രേഖപ്പെടുത്തി നൽകുന്നതിനുള്ള സർവ്വേയും കുറ്റിയടിക്കലും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്നു.

രജീന്ദ്രൻ കപ്പള്ളി, പി പി ബാലകൃഷ്ണൻ, സി വി നിഷ മനോജ്‌ ,കരിംബിൽ ദിവാകരൻ സി എച്ച്‌ ദിനേഷൻ, കെ ടി കെ ചന്ദ്രൻ,പി വി മോഹനൻ മാസ്റ്റർ സുഗുണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.വീതികൂട്ടൽ പ്രവൃത്തി 16 ന് ആരംഭിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102735/land-free-1-crore-kalachi-old-treasury-road-development-to-begin-next-week)