---
title: "തെന്നി വീഴാതിരിക്കാൻ;പക്രം തളം ചുരത്തിൽ ഒഴുകിയ ഓയിൽ ഫയർ ഫോഴ്സ് നീക്കി "
english_title: "In order not to slip; the fire force removed the oil spilled in the Pakram Talam pass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102737/in-order-not-to-slip-the-fire-force-removed-the-oil-spilled-in-the-pakram-talam-pass"
published_at: "2023-03-12T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dfbf2ec584_wa2.jpg"
keywords: []
---

# തെന്നി വീഴാതിരിക്കാൻ;പക്രം തളം ചുരത്തിൽ ഒഴുകിയ ഓയിൽ ഫയർ ഫോഴ്സ് നീക്കി 

> **Lead Summary:** **നാദാപുരം:** യാത്രക്കാർ തെന്നി വീഴാതിരിക്കാൻ ജാഗ്രത. പക്രം തളം ചുരത്തിൽ ഒഴുകിയ ഓയിൽ ഫയർ ഫോഴ്സ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് ചുരത്തിൽ ഓയിൽ ലീക്കായത്.

## Article Content

**നാദാപുരം:** യാത്രക്കാർ തെന്നി വീഴാതിരിക്കാൻ ജാഗ്രത. പക്രം തളം ചുരത്തിൽ ഒഴുകിയ ഓയിൽ ഫയർ ഫോഴ്സ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് ചുരത്തിൽ ഓയിൽ ലീക്കായത്.

ഇത് കാരണം വാഹനങ്ങൾ, പ്രത്യേകിച്ച് ഇരു ചക്ര വാഹനങ്ങൾ, തെന്നിവീഴാൻ തുടങ്ങി. ചുരം ഡിവിഷൻ സന്നദ്ധ പ്രവർത്തകർ നാദാപുരം അഗ്നി രക്ഷാനിലയത്തിൽ അറിയിച്ചതിനെ തുടർന്ന് അസ്സി.

സ്റ്റേഷൻ ഓഫീസർ പി.കെ സജിലന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മനോജ് കെ , അരുൺ പ്രസാദ് , സജീഷ് എം എന്നിവരും ചുരം ഡിവിഷൻ പ്രവർത്തകരും വെള്ളം പമ്പ് ചെയ്ത് റോഡ് ശരിയാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102737/in-order-not-to-slip-the-fire-force-removed-the-oil-spilled-in-the-pakram-talam-pass)