---
title: "പൊതുവിദ്യാഭ്യാസം; മേന്മകൾ തിരിച്ചറിയണം അഹമ്മദ് ദേവർകോവിൽ "
english_title: "public education; Recognize the strengths. Ahmed Devarkov"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102742/public-education-recognize-the-strengths-ahmed-devarkov"
published_at: "2023-03-12T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e066b005f4_ahammad.jpg"
keywords: []
---

# പൊതുവിദ്യാഭ്യാസം; മേന്മകൾ തിരിച്ചറിയണം അഹമ്മദ് ദേവർകോവിൽ 

> **Lead Summary:** **നാദാപുരം: **പൊതു വിദ്യാഭ്യാസ രംഗത്തെ മേന്മകൾ നാം തിരിച്ചറിയണമെന്നും അത് ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രിഅഹമ്മദ് ദേവർകോവിൽ പറഞ്ഞു.

## Article Content

**നാദാപുരം: **പൊതു വിദ്യാഭ്യാസ രംഗത്തെ മേന്മകൾ നാം തിരിച്ചറിയണമെന്നും അത് ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രിഅഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സിസിയുപി സ്കൂൾ 93ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കേരളത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ സിസി യുപി സ്കൂളിലെ പ്രതിഭകളെ മന്ത്രി അനുമോദിച്ചു.

യു എസ് എസ്, സംസ്കൃത സ്കോളർഷിപ്പ്, അറബിക് സ്കോളർഷിപ്പ്, ഇൻസ്പെയർ അവാർഡ് ജേതാവ് ബി.നിത്സ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 28 വർഷം പൂർത്തിയാക്കി സർവീസിൽ നിന്നും വിരമിക്കുന്ന കായിക അധ്യാപകൻ ടി കെ രമേശനുള്ള ഉപഹാരവും മന്ത്രി നൽകി.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന അധ്യക്ഷത വഹിച്ചു. കെ മധു മോഹനൻ, എ. ഇ. ഒ. വിനയരാജ്,ഡോക്ടർ പി. കേളു,ആവോലം രാധാകൃഷ്ണൻ, കനവത്ത് രവി, ഹമീദ് മാസ്റ്റർ, സുരേന്ദ്രൻ തൂണേരി, കെ ജി ലത്തീഫ്, അജിത്ത് എ കെ, ഉഷ അരവിന്ദ്, കെ ബാലകൃഷ്ണൻ, കെ ഹേമചന്ദ്രൻ, എം എ ലത്തീഫ്, കെ കെ ലീലാവതി, കെ പ്രദീപ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102742/public-education-recognize-the-strengths-ahmed-devarkov)