---
title: "ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യണം എച്ച്.എം.എസ്"
english_title: "Welfare fund pension and other benefits should be distributed to H.M.S"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102744/welfare-fund-pension-and-other-benefits-should-be-distributed-to-hms"
published_at: "2023-03-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e0ad5263ed_vala.jpg"
keywords: []
---

# ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യണം എച്ച്.എം.എസ്

> **Lead Summary:** ** ഇരിങ്ങണ്ണൂർ:** ക്ഷേമനിധി പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് എച്ച്.എം.എസ് നാദാപുരം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

** ഇരിങ്ങണ്ണൂർ:** ക്ഷേമനിധി പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് എച്ച്.എം.എസ് നാദാപുരം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മുടങ്ങി കിടക്കുന്ന നിർമ്മാണ തൊഴിലാളികളുടെ ക്ഷേമ പെൻഷനുകളും അധിവർഷ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനത കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേർസ് യൂനിയൻ എച്ച്.എം.എസ് നാദാപുരം മണ്ഡലം കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു . ഇരിങ്ങണ്ണൂർ എം.പി നാരായണൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം യൂനിയൻ ജില്ലാ പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു.

കെ.സി വിനയകുമാർ, എം.പി വിജയൻ , കെ.നാരായണൻ , പി.കെ അശോകൻ ,ടി.പി വാസു, പി.കെ സജീവൻ എന്നിവർ പ്രസംഗിച്ചു പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102744/welfare-fund-pension-and-other-benefits-should-be-distributed-to-hms)