---
title: "95ന്റെ നിറവിൽ; വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി "
english_title: "At the age of 95; The anniversary celebration and farewell gathering were impressive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102783/at-the-age-of-95-the-anniversary-celebration-and-farewell-gathering-were-impressive"
published_at: "2023-03-13T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ebc46ec16a_95.jpg"
keywords: []
---

# 95ന്റെ നിറവിൽ; വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം:** കച്ചേരി യു.പി സ്കൂൾ 95ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാദാപുരം എ.എൽ.എ, ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു. നേഴ്സറി ടാലൻറ് എക്സാം വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ടി.പുഷ്പയ്ക്ക് ഉപഹാരം നൽകി.

## Article Content

**നാദാപുരം:** കച്ചേരി യു.പി സ്കൂൾ 95ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാദാപുരം എ.എൽ.എ, ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു. നേഴ്സറി ടാലൻറ് എക്സാം വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ടി.പുഷ്പയ്ക്ക് ഉപഹാരം നൽകി.

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു മുഖ്യാതിഥിയായിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.

എ.ഇ.ഒ വിനയ രാജ്, ടി.പി രാജീവൻ, എം.സുനിൽ, സതി .എം.വി, സുജാത, രാധ കെ.ടി.കെ, പ്രമീള.ഇ.കെ, ശാലിനി.പി, യു.കുമാരൻ, കെ.രമേശൻ, കെ ബാബു, എം.പി ശ്രീധരൻ, വി.കെ കുഞ്ഞിരാമൻ, രാധ തടത്തിൽ, പി.പി പ്രേമചന്ദ്രൻ ,കെ.മീന, ബബിന, അരുണ.സി.കെ, സുജ .എ .കെ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102783/at-the-age-of-95-the-anniversary-celebration-and-farewell-gathering-were-impressive)