---
title: "കമാലിന്റെ അറസ്റ്റ്; മുസ്‌ലിം വേട്ടയാടലിന്റെ തുടർച്ച എസ്.ഐ.ഒ"
english_title: "Kamal's arrest; Continuation of Muslim hunting SIO"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102906/kamals-arrest-continuation-of-muslim-hunting-sio"
published_at: "2023-03-13T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f4aff40530_sio.jpg"
keywords: []
---

# കമാലിന്റെ അറസ്റ്റ്; മുസ്‌ലിം വേട്ടയാടലിന്റെ തുടർച്ച എസ്.ഐ.ഒ

> **Lead Summary:** **നാദാപുരം : **ഹഥ്റാസ് ഗൂഡാലോചന കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ കമാൽ കെ.പി യെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പോലീസ് നടപടി മുസ്‌ലിം വേട്ടയാടലിന്റെ തുടർച്ചയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ്‌ സഈദ് ടി.കെ.

## Article Content

**നാദാപുരം : **ഹഥ്റാസ് ഗൂഡാലോചന കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ കമാൽ കെ.പി യെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പോലീസ് നടപടി മുസ്‌ലിം വേട്ടയാടലിന്റെ തുടർച്ചയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ്‌ സഈദ് ടി.കെ.

2020 സെപ്റ്റംബറിൽ ഹഥ്റാസിൽ 19കാരിയായ ദലിത്‌ പെൺകുട്ടി താക്കൂർ യുവാക്കളാൽ കൂട്ട ബലാൽത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ മറവിൽ കലാപഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് യു.പി പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് മലപ്പുറം സ്വദേശി കമാൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. യുപിയിൽ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദീഖ് കാപ്പൻ അടക്കമുള്ള അഞ്ചു മലയാളി മുസ്‌ലിംകൾ ഈ കേസിൽ ജയിലിലടക്കപെട്ടിട്ടുണ്ട്.

ദലിത് പെൺകുട്ടിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ കോടതി വെറുതെ വിട്ടതിന്റെ തൊട്ടടുത്ത ദിവസം ആണ് കമാൽ കെ.പിയെ യു.പി പോലീസ് കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് യു.പിയിലേക്ക് കൊണ്ട് പോയിരിക്കുന്നതെന്നത് രാജ്യത്ത് നിലനിൽക്കുന്ന നിയമനീതി സംവിധാനങ്ങളിലെ ജാതീയതയും മുസ്‌ലിം വിരുദ്ധതയുമാണ് തുറന്നുകാണിക്കുന്നതെന്ന് മുഹമ്മദ്‌ സഈദ് അഭിപ്രായപ്പെട്ടു.

കെട്ടിച്ചമച്ച കേസിന്റെ പേരിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടാകണമെന്നും ഇപ്പോൾ ലക്നൗ ജയിലിൽ കഴിയുന്ന കമാൽ കെ പി യുടെ മോചനത്തിനായി കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എസ്. ഐ. ഒ വിന്റെ എല്ലാ പിന്തുണയും ഉണ്ടാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102906/kamals-arrest-continuation-of-muslim-hunting-sio)