---
title: "സ്കൂൾ വാർഷികം; പിഞ്ചുകുട്ടികളുടെ കളറിംഗ് മത്സരം ശ്രദ്ധേയമായി "
english_title: "School Yearbook; The toddler coloring competition was impressive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102942/school-yearbook-the-toddler-coloring-competition-was-impressive"
published_at: "2023-03-14T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ffbf632724_vrshikm.jpg"
keywords: []
---

# സ്കൂൾ വാർഷികം; പിഞ്ചുകുട്ടികളുടെ കളറിംഗ് മത്സരം ശ്രദ്ധേയമായി 

> **Lead Summary:** **ചേലക്കാട്: **സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പിഞ്ചു കുട്ടികളുടെ കളറിംഗ് മത്സരം ശ്രദ്ധേയമായി. ചേലക്കാട് എൽ പി സ്കൂൾ 98ാം വാർഷികഘോഷത്തിന്റെ മുന്നോടിയായാണ് അംഗൻവാടി കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചത്.

## Article Content

**ചേലക്കാട്: **സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പിഞ്ചു കുട്ടികളുടെ കളറിംഗ് മത്സരം ശ്രദ്ധേയമായി. ചേലക്കാട് എൽ പി സ്കൂൾ 98ാം വാർഷികഘോഷത്തിന്റെ മുന്നോടിയായാണ് അംഗൻവാടി കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചത്.

മാർച്ച് 17 നാണ് ചരിത്രപ്രസിദ്ധമായ ചേലക്കാട് എൽ പി സ്കൂളിന്റെ 98ാം വാർഷികം ആഘോഷിക്കുന്നത്.

അംഗൻവാടി കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിൽ 60 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എ.കെ.ബിജിത്ത് ഉദ്ഘാടനം ചെയ്തു.

മദർ പി.ടി.എ പ്രഡിഡന്റ് വിജില, ഹെഡ്മിസ്ട്രസ് ലില്ലി കൊച്ചേരി, ഇ. പ്രകാശൻ സംസാരിച്ചു. കളറിംഗ് മത്സരം പിഞ്ചുകുട്ടികൾക്ക് നവ്യാനുഭവമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102942/school-yearbook-the-toddler-coloring-competition-was-impressive)