---
title: "വാർഷിക നിറവിൽ; കുറ്റിപ്രം എ.എൽ പി സ്കൂൾ സെഞ്ച്വറിയിലേക്ക് "
english_title: "On the anniversary; Kuttipram ALP School to Century"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102945/on-the-anniversary-kuttipram-alp-school-to-century"
published_at: "2023-03-14T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64100044ef2d8_kuttopuram.jpg"
keywords: []
---

# വാർഷിക നിറവിൽ; കുറ്റിപ്രം എ.എൽ പി സ്കൂൾ സെഞ്ച്വറിയിലേക്ക് 

> **Lead Summary:** **നാദാപുരം: ** കുറ്റിപ്രം എ.എൽ.പി സ്കൂൾ 98ാം വാർഷികം ആഘോഷിച്ചു. നിരവധി പ്രതിഭാധരരായ വിദ്യാർത്ഥികളെ സംഭാവന ചെയ്ത ഒരു നാടിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച സ്കൂൾ എന്ന നിലയിൽ കുറ്റിപ്രം സ്കൂളിന് വലിയ ചരിത്രമാണുള്ളത്.

## Article Content

**നാദാപുരം: ** കുറ്റിപ്രം എ.എൽ.പി സ്കൂൾ 98ാം വാർഷികം ആഘോഷിച്ചു. നിരവധി പ്രതിഭാധരരായ വിദ്യാർത്ഥികളെ സംഭാവന ചെയ്ത ഒരു നാടിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച സ്കൂൾ എന്ന നിലയിൽ കുറ്റിപ്രം സ്കൂളിന് വലിയ ചരിത്രമാണുള്ളത്.

ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിഷ മനോജ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ഹാജറ ടീച്ചർ ആമുഖ ഭാഷണം നടത്തി. പി.ടി.എ.പ്രസിഡണ്ട് സി.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കരിമ്പിൽ ദിവാകരൻ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ വസന്ത, പി.പി.അഷ്റഫ്, മമ്മദ്, സംസാരിച്ചു.

ഉദ്ഘാടനശേഷം കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102945/on-the-anniversary-kuttipram-alp-school-to-century)