---
title: "അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "Anganwadi building was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102949/anganwadi-building-was-inaugurated"
published_at: "2023-03-14T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641005a2196a2_anganavadii.jpg"
keywords: []
---

# അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: **ഒരു ഗ്രാമത്തിന്റെ ആകെ ഉത്സവാന്തരീക്ഷത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പതി നാലാം വാർഡിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ഒരു ഗ്രാമത്തിന്റെ ആകെ ഉത്സവാന്തരീക്ഷത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പതി നാലാം വാർഡിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗനവാടി കെട്ടിടം നിർമ്മിച്ചത്. 25 വർഷത്തോളമായി കനാൽ പറമ്പ് താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിക്കുന്ന അംഗനവാടിയാണ് ഉദ്ഘാടനം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം നിർവഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, വാർഡ് മെമ്പർ റോഷ്ന പിലാക്കാട്ട്, കെ എം രഘുനാഥ്, കെ വി ഗോപാലൻ, പി കെ ദാമു മാസ്റ്റർ, സി ആര്‍ ഗഫൂർ, പി കെ പ്രദീപൻ, കെ പ്രേമൻ,പി കെ ശിവദാസൻ, കെ സി കണ്ണൻ, ഇ കെ ശോഭ, ശാലിനി, അഖില ടീച്ചർ എന്നിവർ സംസാരിച്ചു .

അസ്വ എ സജീവ് സ്വാഗതവും എം കെ ബിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102949/anganwadi-building-was-inaugurated)