---
title: "പതിനായിരം പിഴ; നാദാപുരത്ത് കെട്ടിട മാലിന്യം റോഡ്സൈഡിൽ തള്ളി "
english_title: "A fine of ten thousand; Construction waste dumped on the roadside in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103033/a-fine-of-ten-thousand-construction-waste-dumped-on-the-roadside-in-nadapuram"
published_at: "2023-03-14T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64105de507419_waste.jpg"
keywords: []
---

# പതിനായിരം പിഴ; നാദാപുരത്ത് കെട്ടിട മാലിന്യം റോഡ്സൈഡിൽ തള്ളി 

> **Lead Summary:** **നാദാപുരം: **വ്യാപാര സ്ഥാപനം പുതുക്കിപ്പണിയുമ്പോൾ മാലിന്യം റോഡ് സൈഡിൽ തള്ളി, പതിനായിരം രൂപ പിഴയിട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത്.

## Article Content

**നാദാപുരം: **വ്യാപാര സ്ഥാപനം പുതുക്കിപ്പണിയുമ്പോൾ മാലിന്യം റോഡ് സൈഡിൽ തള്ളി, പതിനായിരം രൂപ പിഴയിട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത്.

നാദാപുരം ഗ്രാമപഞ്ചായത്തിലെ നാദാപുരം ടൗണിൽ കനറാ ബാങ്ക് സമീപത്തുള്ള അൽമസാക്കിൻ വസ്ത്രാലയം പുതുക്കിപ്പണിയുമ്പോൾ ഉണ്ടായ അജൈവ മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളിയത്.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ഫീൽഡ് പരിശോധന നടത്തുകയും ഉടമക്ക് നോട്ടീസ് നൽകി പതിനായിരം രൂപ പിഴയിടുയും ചെയ്തു.

സുബൈർ പി കെ ,പുലയൻകണ്ടി എന്ന വരുടേതാണ് സ്ഥാപനം .പിഴയ്ക്ക് പുറമെ റോഡരികിലെ മുഴുവൻ മാലിന്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103033/a-fine-of-ten-thousand-construction-waste-dumped-on-the-roadside-in-nadapuram)