---
title: "ദാരിദ്ര്യ ലഘൂകരണം; നാദാപുരത്ത് കറവ പശു വിതരണം ചെയ്തു "
english_title: "poverty alleviation; Milk cow was distributed in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103046/poverty-alleviation-milk-cow-was-distributed-in-nadapuram"
published_at: "2023-03-14T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410793d6c858_pashu.jpg"
keywords: []
---

# ദാരിദ്ര്യ ലഘൂകരണം; നാദാപുരത്ത് കറവ പശു വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ വനിതകൾക്ക് കറവ പശു വിതരണംചെയ്തു . പഞ്ചായത്ത് തല ഉദ്ഘാടനം നരിക്കാട്ടേരിയിൽ വെച്ച് നടന്നു.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ വനിതകൾക്ക് കറവ പശു വിതരണംചെയ്തു . പഞ്ചായത്ത് തല ഉദ്ഘാടനം നരിക്കാട്ടേരിയിൽ വെച്ച് നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര കർഷക സാറ ,മൂസ ചാലിൽ എന്നിവർക്ക് പശുവിനെ നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത് .വൈസ് പ്രസിഡണ്ട് അഖില മരാട്ട് അദ്ധ്യക്ഷയായിരുന്നു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .പഞ്ചായത്തിലെ പാൽ ഉല്പാദനം വർദ്ധിപ്പിക, വനിതകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷം മുൻ നിർത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

2.7 ലക്ഷം രൂപയാണ് 9 കർഷകർക്ക് പശു വാങ്ങാൻ പഞ്ചായത്ത് ചെലവഴിച്ചത് . സ്ഥിരം സമിതി ചെയർമാൻമാൻ എം.സി സുബൈർ, മെമ്പർമാരായ എ.കെ. സുബൈർ മാസ്റ്റർ, പി.പി. ബാലകൃഷ്ണൻ , വെറ്റിനറി ഡോക്ടർ രജിത്ത് ടി ,സംഘം പ്രസിഡണ്ട് കെ.മുഹമ്മദ് ഹാജി, ടി.കെ.കുഞ്ഞിരാമൻ, പി.ഇബ്രാഹീം, ഇ. മുരളീധരൻ , തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103046/poverty-alleviation-milk-cow-was-distributed-in-nadapuram)