---
title: "പ്രതിരോധ സദസ്സ്; നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "defense audience; DYFI protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103109/defense-audience-dyfi-protest-in-nadapuram"
published_at: "2023-03-15T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64112f09e47ae_dyfi_nadapuram.jpg"
keywords: []
---

# പ്രതിരോധ സദസ്സ്; നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ത്രിപുരയിലെ സംഘപരിവാർ അക്രമങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 'പ്രതിരോധ സദസ്സ് ' സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: **നാദാപുരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ത്രിപുരയിലെ സംഘപരിവാർ അക്രമങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 'പ്രതിരോധ സദസ്സ് ' സംഘടിപ്പിച്ചത്.

ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റിയംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ:സെക്രട്ടറി മിഥുൻ എൻ.കെ. സ്വാഗതവും, ബ്ലോക്ക് ട്രഷറർ അഷിൽ.സി നന്ദിയും പറഞ്ഞു.

ബ്ലോക്ക് പ്രസിഡൻറ് എ കെ ബിജിത്ത് അധ്യക്ഷനായി. ശരത്ത് എം, ഷഹറാസ് പി.പി ,രജീഷ് സി.എച്ച് സംസാരിച്ചു. കല്ലാച്ചി മുതൽ നാദാപുരം വരെ പ്രതിഷേധ ജാഥയും അരങ്ങേറി. പ്രതിഷേധ ജാഥയിലും സമ്മേളനത്തിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103109/defense-audience-dyfi-protest-in-nadapuram)