---
title: "പുതിയ സാരഥികൾ; വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂത്ത് വിംഗ് ചുമതലയേറ്റു "
english_title: "New Chariots; Traders and Industry Coordinating Committee Kalachi Youth Wing has taken charge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103151/new-chariots-traders-and-industry-coordinating-committee-kalachi-youth-wing-has-taken-charge"
published_at: "2023-03-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411698e9fe51_Untitled-1.jpg"
keywords: []
---

# പുതിയ സാരഥികൾ; വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂത്ത് വിംഗ് ചുമതലയേറ്റു 

> **Lead Summary:** **നാദാപുരം : **തെരുവ് കച്ചവടക്കാരും വണ്ടിയിലെ വില്പനയും ചെറുകിട വ്യാപാരികൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് വ്യപാരി വ്യവസായി എകോപന സമിതി കല്ലാച്ചി യൂത്ത് വിംഗ് യൂനിറ്റ് സമ്മേളനം ചൂണ്ടി കാട്ടി .യുത്ത്‌ വിംഗ്‌ കൗൺസിൽ യോഗം വ്യപാരി വ്യവസായി ജില്ലാ സെക്രട്ടറി തേറത്ത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം : **തെരുവ് കച്ചവടക്കാരും വണ്ടിയിലെ വില്പനയും ചെറുകിട വ്യാപാരികൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് വ്യപാരി വ്യവസായി എകോപന സമിതി കല്ലാച്ചി യൂത്ത് വിംഗ് യൂനിറ്റ് സമ്മേളനം ചൂണ്ടി കാട്ടി .യുത്ത്‌ വിംഗ്‌ കൗൺസിൽ യോഗം വ്യപാരി വ്യവസായി ജില്ലാ സെക്രട്ടറി തേറത്ത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു .

എകോപന സമിതി യൂനിറ്റ് സെക്രട്ടറി ദിനേശൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് വിജേഷ്‌ അധ്യക്ഷത വഹിച്ചു. പൊക്കർ, സലാം,വിജയൻ എന്നിവർ സംസരിച്ചു. തിരഞ്ഞെടുപ്പ്‌ ജില്ലാ ഭാരവാഹികളായ അമൽ വടകര, സിദ്ദിഖ്‌ കപ്പേരി എന്നിവർ നിയന്ത്രിച്ചു.

പുതിയഭാരവാഹികളായി നജീബ്‌ എലിയാട്ട്‌ (പ്രസിഡൻ്റ് ), ഷംസുദ്ദീൻ ഐ ഹാപ്പി വെഡ്ഡിങ്‌ ( ജനറൽ സെക്രട്ടറി) സഹീർ മുറിച്ചാണ്ട് ,മുനീർ ടോപ്‌ കാർ ( വൈസ്പ്രസിഡന്റുമാർ) , ബിനീഷ്‌ കളർടെക്‌ ,സിനീഷ്‌ ബെൻസ്‌ ഓട്ടോമൊബൈൽസ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ) വിജേഷ്‌ ( ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103151/new-chariots-traders-and-industry-coordinating-committee-kalachi-youth-wing-has-taken-charge)