---
title: "വയോജന ഫെസ്റ്റ്; വിവിധ പരിപാടികളോടെ ശ്രദ്ധേയം "
english_title: "Age Fest; Notable with various events"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103224/age-fest-notable-with-various-events"
published_at: "2023-03-15T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411c2de5a904_VAYOJANA_FEST.jpg"
keywords: []
---

# വയോജന ഫെസ്റ്റ്; വിവിധ പരിപാടികളോടെ ശ്രദ്ധേയം 

> **Lead Summary:** **പുറമേരി : **പുറമേരി ഗ്രാമപഞ്ചായത്ത് വയോജന ഫെസ്റ്റ് ശ്രദ്ധേയമായി. വയോജന ഫെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണവും നടത്തി. ആയുർവേദ മെഡിക്കൽ ക്യാമ്പ്, ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും നടന്നു.

## Article Content

**പുറമേരി : **പുറമേരി ഗ്രാമപഞ്ചായത്ത് വയോജന ഫെസ്റ്റ് ശ്രദ്ധേയമായി. വയോജന ഫെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണവും നടത്തി. ആയുർവേദ മെഡിക്കൽ ക്യാമ്പ്, ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും നടന്നു.

നാല് ചുമരുകൾക്കിടയിൽ കഴിയുന്ന വയോജങ്ങൾക്ക് ഒരു ദിവസം അവരുടെ ഉത്സവമാക്കി മാറ്റാൻ സാധിച്ചു. നിറഞ്ഞ പങ്കാളിത്തവും അവരുടെ നിരവധിയായ കലാപരിപാടികളും പങ്കെടുത്ത ഏവരെയും ഉത്സാഹഭരിതരാക്കി.

പരിപാടി യുടെ വിജയത്തിനായി ജനപ്രതിനിധികൾ, ആശാ, അംഗൻവാടി, കുടുംബശ്രീ, ഉദയ ക്ലബ്‌, പെരുമുണ്ടശ്ശേരി കൂട്ടായ്മ, വാർഡ് 12 വികസന സമിതി ഉൾപ്പെടെ പ്രവർത്തിച്ചു. പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാവരെയും പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വികെ ജ്യോതിലക്ഷ്മി അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103224/age-fest-notable-with-various-events)