---
title: "മെഡിക്കൽ ക്യാമ്പ്; ചേലക്കാട് എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ "
english_title: "Medical Camp; At Chelakad MLP School Ground"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103230/medical-camp-at-chelakad-mlp-school-ground"
published_at: "2023-03-15T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411ce01de65c_MEDICAL_CAMP.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ്; ചേലക്കാട് എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ 

> **Lead Summary:** **നാദാപുരം : **മെഗാ മെഡിക്കൽ ക്യാമ്പിനൊരുങ്ങി ചേലക്കാട് എം എൽ പി സ്കൂൾ ഗ്രൗണ്ട്. മാർച്ച് 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. ചേലക്കാട് സീവോക്ക് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ വടകര സി എം ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

## Article Content

**നാദാപുരം : **മെഗാ മെഡിക്കൽ ക്യാമ്പിനൊരുങ്ങി ചേലക്കാട് എം എൽ പി സ്കൂൾ ഗ്രൗണ്ട്. മാർച്ച് 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. ചേലക്കാട് സീവോക്ക് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ വടകര സി എം ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ നിർവഹിക്കും. പാലിയേറ്റീവ് ഉപകരണ സമർപ്പണം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി നിർവഹിക്കും.

**

സീവോക്ക് ഓഫീസ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററും, മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സൂപ്പി നരിക്കാട്ടേരി നിർവഹിക്കും. മെഡിക്കൽ സൂപ്രണ്ടന്റ് ഡോ വി.സി ഹംസത്ത് ആരോഗ്യ ബോധവൽക്കരണം നടത്തും.

ഡോ വി.സി ഹംസത്ത്, ഡോ: നൗഷാദ് അലി പി പി, ഡോ: ഷംനു എം.എസ്, ഡോ:മുഹമ്മദ് താരിഖ്, ഡോ: ദിവ്യ എന്നീ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103230/medical-camp-at-chelakad-mlp-school-ground)