---
title: "തിരുമുറ്റം 23; പൂർവ്വ വിദ്യാർത്ഥി സംഗമത്തിനൊരുങ്ങി സ്കൂൾ "
english_title: "Thirumuttam 23; School prepares for alumni reunion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103348/thirumuttam-23-school-prepares-for-alumni-reunion"
published_at: "2023-03-16T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412ccf56949c_WhatsApp_Image_2023-03-16_at_1.24.17_PM.jpeg"
keywords: []
---

# തിരുമുറ്റം 23; പൂർവ്വ വിദ്യാർത്ഥി സംഗമത്തിനൊരുങ്ങി സ്കൂൾ 

> **Lead Summary:** **നാദാപുരം: **പൂർവ്വ വിദ്യാർത്ഥി സംഗമത്തിനൊരുങ്ങി ചേലക്കാട് എം എൽ പി സ്കൂൾ. 'തിരുമുറ്റം 23' എന്ന ശീർഷകത്തിലാണ് പരിപാടി. മാർച്ച് 18 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്കൂൾ അങ്കണത്തിൽ വച്ചാണ് പരിപാടി ആരംഭിക്കുക. പരിപാടിയുടെ ഉദ്ഘാടനം പി. എസ്.സി മെമ്പർ വി.ടി.കെ. അബ്ദുസമദ് നിർവഹിക്കും.

## Article Content

**നാദാപുരം: **പൂർവ്വ വിദ്യാർത്ഥി സംഗമത്തിനൊരുങ്ങി ചേലക്കാട് എം എൽ പി സ്കൂൾ. 'തിരുമുറ്റം 23' എന്ന ശീർഷകത്തിലാണ് പരിപാടി. മാർച്ച് 18 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്കൂൾ അങ്കണത്തിൽ വച്ചാണ് പരിപാടി ആരംഭിക്കുക. പരിപാടിയുടെ ഉദ്ഘാടനം പി. എസ്.സി മെമ്പർ വി.ടി.കെ. അബ്ദുസമദ് നിർവഹിക്കും.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിക്കും. കോമഡി ഉത്സവം ഫെയിം ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ രതീബ് പാലേരി അവതരിപ്പിക്കുന്ന 'കോമഡി വിരുന്ന്' സംഗമത്തിന്റെ പ്രത്യേകതയാണ്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ശ്രദ്ധേയമായ അനുഭൂതിയാകും കോമഡി വിരുന്ന്.

ഭരതനാട്യം, ഒപ്പന, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, പൂർവ്വ വിദ്യാർത്ഥികളുടെ സംഗീതവിരുന്ന് ഉൾപ്പെടെ പൂർവ്വ വിദ്യാർത്ഥികളുടെ വിവിധതരം കലാപരിപാടികൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103348/thirumuttam-23-school-prepares-for-alumni-reunion)