---
title: "ബജറ്റ് ബഹിഷ്ക്കരിച്ചു; പകർപ്പ് നൽകിയില്ലെന്ന് ആരോപിച്ച് ചെക്യാട് പഞ്ചായത്ത് ബജറ്റ് ബഹിഷ്ക്കരിച്ചു"
english_title: "Budget boycotted; Chekyat panchayat boycotted the budget alleging that the copy was not provided"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103362/budget-boycotted-chekyat-panchayat-boycotted-the-budget-alleging-that-the-copy-was-not-provided"
published_at: "2023-03-16T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412da65c6e2e_budjet_bahishkaranm.jpg"
keywords: []
---

# ബജറ്റ് ബഹിഷ്ക്കരിച്ചു; പകർപ്പ് നൽകിയില്ലെന്ന് ആരോപിച്ച് ചെക്യാട് പഞ്ചായത്ത് ബജറ്റ് ബഹിഷ്ക്കരിച്ചു

> **Lead Summary:**  **പാറക്കടവ്:** ബജറ്റ് പകർപ്പ് നൽകിയില്ലെന്ന് ആരോപിച്ച് ചെക്യാട് പഞ്ചായത്ത് ബജറ്റ് യോഗം മുൻ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് കെ.പി കുമാരൻ ബഹിഷ്ക്കരിച്ചു.

## Article Content

 **പാറക്കടവ്:** ബജറ്റ് പകർപ്പ് നൽകിയില്ലെന്ന് ആരോപിച്ച് ചെക്യാട് പഞ്ചായത്ത് ബജറ്റ് യോഗം മുൻ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് കെ.പി കുമാരൻ ബഹിഷ്ക്കരിച്ചു.

കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡൻ്റ് അവതരിപ്പിച്ച ബജറ്റാണ് കെ പി കുമാരൻ ബഹിഷ്ക്കരിച്ചത്. കുടുംബശ്രീ ലോൺ വിവിധമായതിനെ തുടർന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാറിൻ്റെ നിർദ്ദേശപ്രകാരം കുമാരൻ വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചിരുന്നു.ഇതിനിടയിൽ കെ പി.സി. സി പ്രസിഡൻ്റ് കെ സുധാകരൻ പാർടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്തിരുന്നു.

ഇതിനിടയിലാണ് ഇന്ന് ബഡ്ജറ്റ് മീറ്റിംഗ് നടന്നത്. രാവിലെ 11 മണിക്ക് തീരുമാനിച്ച ചെക്യാട് പഞ്ചായത്ത് ബഡജറ്റ് മീറ്റിങ്ങിന് 11.15 നും പ്രസിഡൻ്റ് ഉൾപ്പെടെയുള്ള മെമ്പർമാർ ഹാജരായില്ലെന്നും ബജറ്റ് കോപ്പി അംഗങ്ങൾക്ക് നൽകിയില്ലെന്നും കുമാരൻ പറഞ്ഞു.

എന്നാൽ ഇതൊക്കെ വെറും ആരോപണങ്ങൾ മാത്രമാണെന്നും ഭരണ സമിതിയിൽ കുമാരൻ ഒഴികെ ഉള്ള എല്ലാവരും പങ്കെടുത്ത് ബജറ്റ് പാസാക്കിയതായും പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103362/budget-boycotted-chekyat-panchayat-boycotted-the-budget-alleging-that-the-copy-was-not-provided)