---
title: "ഡയാലിസിസ് സെന്റർ; നാടിനെ ഒരുമിപ്പിച്ച് നാലാം വാർഷികം"
english_title: "Dialysis Center; 4th anniversary of uniting the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103372/dialysis-center-4th-anniversary-of-uniting-the-nation"
published_at: "2023-03-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412e0f1a1c5f_varshika_sangamam.jpg"
keywords: []
---

# ഡയാലിസിസ് സെന്റർ; നാടിനെ ഒരുമിപ്പിച്ച് നാലാം വാർഷികം

> **Lead Summary:** ** പാറക്കടവ്: **പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ നാലാം വാർഷികം ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ യു.കെ അമ്മദ് ഹാജിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

** പാറക്കടവ്: **പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ നാലാം വാർഷികം ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ യു.കെ അമ്മദ് ഹാജിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

ജീവിതഗന്ധിയായ ക്ഷേമ പ്രവർത്തനങ്ങളാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്നത്.

75 വർഷത്തെ ചരിത്രം ഇത് വ്യക്തമാക്കുന്നുണ്ടെന്നും തങ്ങൾ പറഞ്ഞു. അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. ഡോ: വി.ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.

ടിടി ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, സി വി എം വാണിമേൽ, എൻ കെ മൂസ മാസ്റ്റർ, കെ കെ നവാസ്, സി കെ സുബൈർ, വി.വി മുഹമ്മദലി, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗളത്ത്, പ്രൊഫ: പി. മമ്മു, എംപി സൂപ്പി, എംപി ജാഫർ, ടി കെ ഖാലിദ്, ടി.എം.വി അബ്ദുൽ ഹമീദ്, ടിപി ആലി, ടിടികെ അമ്മദ് ഹാജി, നസീർ വളയം, അഹമ്മദ് കുറുവയിൽ, ഹാരിസ് കൊത്തിക്കുടി, ബിപി മൂസ, എ ആമിന, സി എച്ച് ഹമീദ്, നസീമ കൊട്ടാരം, കുണ്ടിൽ സൈനബ, നസീമ നാരോന്റെ വിട, മണ്ടോടി ബഷീർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103372/dialysis-center-4th-anniversary-of-uniting-the-nation)