---
title: "പുസ്തക പ്രകാശനം; കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ "
english_title: "book release; at Kallachi Community Hall"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103397/book-release-at-kallachi-community-hall"
published_at: "2023-03-16T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412fc80caa70_book.jpg"
keywords: []
---

# പുസ്തക പ്രകാശനം; കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ 

> **Lead Summary:** **കല്ലാച്ചി: **പുസ്തക പ്രകാശനവും പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങളും കല്ലാച്ചിയിൽ നടക്കും. 2023 മാർച്ച് 27 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി. എ കെ പീതാംബരന്റെ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. 'മതം മാനവികത, മാർക്സിസം' എന്നാണ് പുസ്തകത്തിന്റെ പേര്.

## Article Content

**കല്ലാച്ചി: **പുസ്തക പ്രകാശനവും പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങളും കല്ലാച്ചിയിൽ നടക്കും. 2023 മാർച്ച് 27 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി. എ കെ പീതാംബരന്റെ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. 'മതം മാനവികത, മാർക്സിസം' എന്നാണ് പുസ്തകത്തിന്റെ പേര്.

വലിയ ചരിത്രമുണ്ട് ഗ്രന്ഥകർത്താവായ എ കെ. പീതാംബരന്. മധ്യ തിരുവിതാംകൂറിൽ ജനിച്ച് വടക്കൻ മലബാറിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മലബാറിൽ തന്നെ സ്ഥിരതാമസവുമാക്കി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് പേരൂർ ഗ്രാമത്തിൽ 1950 മാർച്ച് 18നാണ് ജനിച്ചത്. പിതാവ്: എം എൻ കുമാരൻ നായർ, മാതാവ്: എ കെ തങ്കമ്മ. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി ഗവ: യുപി സ്കൂൾ, ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ, മടപ്പള്ളി ഗവ: വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2005ൽ സർവീസിൽ നിന്നും വിരമിച്ചു. ഹൈസ്കൂളിലെ പുതിയ പാഠ്യ പദ്ധതിയുടെ ജില്ലാതല പരിശീലകനായിരുന്നു.

'കില' യുടെ എക്സ്റ്റൻഷണൽ ഫേക്ക്വൽറ്റി അംഗവും, കുടുംബശ്രീ മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സണനായും പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ കവിതകളും, രാഷ്ട്രീയ സാംസ്കാരിക ലേഖനങ്ങളും എഴുതാറുണ്ട്. നിഷാദ കാണ്ഡം, കവിത തുളുമ്പാത്ത വാക്കുകൾ, തെളിവ് എന്നീ കവിത സമാഹാരങ്ങളും, മത വിമർശനത്തിന്റെ രാഷ്ട്രീയം, തളരുന്നോ നവോത്ഥാനം എന്നീ ലേഖന സമാഹാരകൃതികളും പ്രസിദ്ധീകരിച്ചു. ഭാര്യ: തുളസീ മണി. മക്കൾ: സുനിൽ ടിറ്റോ, ലിജി, സുധീഷ് ടിറ്റോ, കെസിയ ഫിലിപ്പ്. കല്ലാച്ചി കൃഷ്ണതുളി വീട്ടിലാണ് താമസം. അശോകൻ ചരുവിൽ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, കുഞ്ഞിക്കണ്ണൻ വാണിമേൽ ഉൾപ്പെടെ പ്രമുഖർ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103397/book-release-at-kallachi-community-hall)