---
title: "പുരോഗതിയിലേക്ക്; പുറമേരി ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു "
english_title: "to progress; The budget was presented to the Grama Panchayat in Pumaari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103459/to-progress-the-budget-was-presented-to-the-grama-panchayat-in-pumaari"
published_at: "2023-03-16T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64134002b0561_budjet.jpg"
keywords: []
---

# പുരോഗതിയിലേക്ക്; പുറമേരി ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു 

> **Lead Summary:** **പുറമേരി: **പുരോഗതിയിലേക്ക് കുതിച്ചുചാടുന്ന പുറമേരി ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു.ഭവന മേഖലയ്ക്കും കുടിവെള്ള പദ്ധതിയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള 2023- 24 വർഷത്തേക്കുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.

## Article Content

**പുറമേരി: **പുരോഗതിയിലേക്ക് കുതിച്ചുചാടുന്ന പുറമേരി ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു.ഭവന മേഖലയ്ക്കും കുടിവെള്ള പദ്ധതിയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള 2023- 24 വർഷത്തേക്കുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.

സ്ത്രീ സൗഹൃദ, കുട്ടി,ഭിന്ന ശേഷി, വയോജന സൗഹൃദ പഞ്ചായത്ത്‌ ആക്കികൊണ്ടുള്ള ബഡ്ജറ്റ് എന്ന നിലയിൽ ശ്രദ്ധേയമായി.

48 കോടി യുടെ ബഡ്ജറ്റ് പുറമേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയിൽ പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്ററാണ് അവതരിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വികെ ജ്യോതിലക്ഷ്മി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ, മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103459/to-progress-the-budget-was-presented-to-the-grama-panchayat-in-pumaari)