---
title: "കലാ ജാഥ; ഹരിത കർമ്മ സേനയുടെ കൂടെ നിൽക്കാം എന്ന കലാജാഥയുടെ ഉദ്ഘാടനം "
english_title: "Art Procession; Inauguration of Haritha Karma Sena Let's Stand with Kalajatha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103462/art-procession-inauguration-of-haritha-karma-sena-lets-stand-with-kalajatha"
published_at: "2023-03-16T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641343f059562_kalajada.jpg"
keywords: []
---

# കലാ ജാഥ; ഹരിത കർമ്മ സേനയുടെ കൂടെ നിൽക്കാം എന്ന കലാജാഥയുടെ ഉദ്ഘാടനം 

> **Lead Summary:** > **നാദാപുരം: **ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള രംഗശ്രീ കലാജാഥയുടെ "ഹരിത കർമ്മ സേനയുടെ കൂടെ നിൽക്കാം" എന്ന കലാജാഥയുടെ ഉദ്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

## Article Content

> **നാദാപുരം: **ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള രംഗശ്രീ കലാജാഥയുടെ "ഹരിത കർമ്മ സേനയുടെ കൂടെ നിൽക്കാം" എന്ന കലാജാഥയുടെ ഉദ്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഖിലമാര്യാട്ട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റിചെയർമാൻ എം സി സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനിത ഫിർദൗസ്, മെമ്പർമാരായ റോഷ്ണപിലാക്കാട്ട് മസ്ബൂബ, സുമയ്യ പാട്ടത്തിൽ സിഡിഎസ് അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ്, വൈസ് സി ഡി എസ് ചെയർപേഴ്സൺ ചന്ദ്രി കെ എം,സിഡിഎസ് അക്കൗണ്ടന്റ് സിനിഷ കെ എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ചാന്ദിനി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103462/art-procession-inauguration-of-haritha-karma-sena-lets-stand-with-kalajatha)