---
title: "വടകര- മാഹി; കനാൽ പ്രവർത്തി പുരോഗമിക്കുന്നു "
english_title: "Vadakara- Mahi; Canal work in progress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103495/vadakara-mahi-canal-work-in-progress"
published_at: "2023-03-17T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413f9c3647e3_mahi.jpg"
keywords: []
---

# വടകര- മാഹി; കനാൽ പ്രവർത്തി പുരോഗമിക്കുന്നു 

> **Lead Summary:** **പുറമേരി:** വടകര-മാഹി കനാലിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പുറമേരി ഗ്രാമ പഞ്ചായത്തിലെ വേങ്ങോളി ഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിക്കുകയുണ്ടായി.പുറമേരി ഗ്രാമ പഞ്ചായത്തുമായി അതിര് പങ്കിടുന്ന ഭാഗം ഏകദേശം പൂർത്തീകരണത്തിൽ എത്തിയിരിക്കുകയാണ്.

## Article Content

**പുറമേരി:** വടകര-മാഹി കനാലിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പുറമേരി ഗ്രാമ പഞ്ചായത്തിലെ വേങ്ങോളി ഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിക്കുകയുണ്ടായി.പുറമേരി ഗ്രാമ പഞ്ചായത്തുമായി അതിര് പങ്കിടുന്ന ഭാഗം ഏകദേശം പൂർത്തീകരണത്തിൽ എത്തിയിരിക്കുകയാണ്.

എടച്ചേരി-പുറമേരി ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വേങ്ങോളി പാലത്തിന്റെ നിർമ്മാണവും ഇവിടെ പുരോഗമിക്കുന്നു. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് വരാൻ സാധിക്കുന്ന ചെറിയ വേങ്ങോളി പാലമാണ് ഇതോടെ ഓർമ്മയാകാൻ പോകുന്നത്.മെമ്പർമാരായ കെ കെ ബാബു, സീന ടി പി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം എം ഗീത ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രകൃതി മനോഹരമായ ഈ പ്രദേശം കനാൽ പ്രവൃത്തി പൂർത്തീകരണത്തോടെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനും സാധിക്കുമെന്ന് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി കെ ജ്യോതിലക്ഷ്മി പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് കേരള നിയമസഭയിൽ മുഖ്യമന്ത്രി 2025 ഓടെ വടകര- മാഹി കനാൽ പൂർത്തിയാകുമെന്നാണ് പറഞ്ഞത്. പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കനാൽ യാഥാർത്ഥ്യമാകുന്നതോടെ കടത്തനാടിന്റെ വികസന സ്വപ്നങ്ങൾക്കാണ് ചിറകു വെക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103495/vadakara-mahi-canal-work-in-progress)