---
title: "സി ഡിറ്റ്; വിദ്യാർത്ഥികൾക്കായി പരിശീലനം "
english_title: "C dit; Training for students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103504/c-dit-training-for-students"
published_at: "2023-03-17T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413ff3dcd1cf_c_dit.jpg"
keywords: []
---

# സി ഡിറ്റ്; വിദ്യാർത്ഥികൾക്കായി പരിശീലനം 

> **Lead Summary:** **നാദാപുരം: **അവധിക്കാലം ആനന്ദകരമാക്കാൻ സി-ഡിറ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. സംസ്ഥാന വ്യാപകമായി അഞ്ചാം ക്ലാസ്സുമുതൽ പ്ലസ്ടൂ വരെയുള്ളവർക്കാണ് അവസരം.

## Article Content

**നാദാപുരം: **അവധിക്കാലം ആനന്ദകരമാക്കാൻ സി-ഡിറ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. സംസ്ഥാന വ്യാപകമായി അഞ്ചാം ക്ലാസ്സുമുതൽ പ്ലസ്ടൂ വരെയുള്ളവർക്കാണ് അവസരം.

പി.എച്ച്.പി, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി- ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾവഴി പരിശീലനം നൽകുന്നത്. ഏപ്രിൽ 1നു ക്ലാസുകൾ ആരംഭിക്കും.

പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവുകാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും.

കൂടുതൽ വിവരങ്ങൾക്ക്: **0471 2322100/ 2321360 **

ഇമെയിൽ :** tet@cdit.org**, വെബ്സൈറ് : **www.tet.cdit.org**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103504/c-dit-training-for-students)