---
title: "കാത്തിരിപ്പിന് വിട; ഫിസിയോതെറാപ്പി സെന്റർ യാഥാർത്ഥ്യത്തിലേക്ക് "
english_title: "Goodbye to waiting; Physiotherapy center to reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103533/goodbye-to-waiting-physiotherapy-center-to-reality"
published_at: "2023-03-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414150c9791b_physyo.jpg"
keywords: []
---

# കാത്തിരിപ്പിന് വിട; ഫിസിയോതെറാപ്പി സെന്റർ യാഥാർത്ഥ്യത്തിലേക്ക് 

> **Lead Summary:** **നാദാപുരം:** നാദാപുരം പാലിയേറ്റീവ് കെയറിന്റെ കീഴിൽ ഫിസിയോതെറാപ്പി സെൻറർ യാഥാർത്ഥ്യത്തിലേക്ക്. മാർച്ച് 19 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് നാദാപുരം കക്കംവെള്ളിയിലെ പാലിയേറ്റീവ് ഓഫീസിൽ വെച്ചാണ് ഉദ്ഘാടനം. വലിയ ചരിത്ര പശ്ചാത്തലമുണ്ട് നാദാപുരം പാലിയേറ്റീവ് കെയറിന്. 2006 ൽ നാദാപുരത്തെയും പരിസരപ്രദേശങ്ങളിലെയും, ഒരുപറ്റം സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ ഒരു രൂപീകരിക്കപ്പെട്ടതാണ് നാദാപുരം പാലിയേറ്റീവ് കെയർ യൂണിറ്റ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഈ സംഘടനയിൽ ജാതി-മത കക്ഷിരാഷ്ട്രീയഭേദമന്യേ ആളുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

## Article Content

**നാദാപുരം:** നാദാപുരം പാലിയേറ്റീവ് കെയറിന്റെ കീഴിൽ ഫിസിയോതെറാപ്പി സെൻറർ യാഥാർത്ഥ്യത്തിലേക്ക്. മാർച്ച് 19 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് നാദാപുരം കക്കംവെള്ളിയിലെ പാലിയേറ്റീവ് ഓഫീസിൽ വെച്ചാണ് ഉദ്ഘാടനം. വലിയ ചരിത്ര പശ്ചാത്തലമുണ്ട് നാദാപുരം പാലിയേറ്റീവ് കെയറിന്. 2006 ൽ നാദാപുരത്തെയും പരിസരപ്രദേശങ്ങളിലെയും, ഒരുപറ്റം സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ ഒരു രൂപീകരിക്കപ്പെട്ടതാണ് നാദാപുരം പാലിയേറ്റീവ് കെയർ യൂണിറ്റ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഈ സംഘടനയിൽ ജാതി-മത കക്ഷിരാഷ്ട്രീയഭേദമന്യേ ആളുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഡോ: കെപി സൂപ്പിയാണ് പാലിയേറ്റീവ് കെയറിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നത്. കോവിഡ് കാലത്തുൾപ്പെടെ നിരവധി കിടപ്പ് രോഗികൾക്ക് പരിചരണം നൽകാൻ അദ്ദേഹത്തിൻ്റെ കീഴിലുള്ള സംഘത്തിന് സാധിച്ചു. ഉദ്യോഗസ്ഥരും സാധാരണക്കാരും കച്ചവടക്കാരും അധ്യാപകരും ഉൾപ്പെടെയുള്ളവരാണ് ഇതിൽ പ്രവർത്തിക്കുന്നത്. 60 ഓളം ആളുകൾ ഇതിന്റെ വളണ്ടിയർമാരായും സേവനം ചെയ്യുന്നു. നാദാപുരത്തെയും പരിസരപ്രദേശത്തെയും ആറു പഞ്ചായത്തുകളിലെ കിടപ്പുരോഗികൾക്ക് മാരകമായ അസുഖത്തിന് അടിമപ്പെട്ട്, അപകടങ്ങൾ സംഭവിച്ചു വീടുകളിൽ വർഷങ്ങളായി കിടക്കുന്ന കിടപ്പ് രോഗികളുടെ, അവരുടെ കിടക്കപ്പായയിലേക്ക് എത്തി അവർക്ക് വേണ്ട സ്വാന്തന പരിചരണങ്ങൾ നൽകി വരുന്ന സംവിധാനമാണ് നാദാപുരം പാലിയേറ്റീവ് കെയർ.

ഇന്ന് നാദാപുരം കക്കംവെള്ളി പെട്രോൾപമ്പിന് മുൻവശമുള്ള സ്വന്തമായുള്ള ഒരു ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈയൊരു സംവിധാനത്തിലേക്ക് എത്താൻ നാദാപുരം മേഖലയിലെ ഒരുപാട് സുമനസ്സുകളുടെ പിന്തുണയും സഹായവും പ്രോത്സാഹനവുമാണ്. കിടപ്പുരോഗികൾക്ക് പുറമെ ശാരീരിക വിഷമതകളാൽ വീടുകളിൽ അകപ്പെട്ടുപോയ രോഗികൾക്ക് ഫിസിയോതെറാപ്പി തുടങ്ങുക എന്നുള്ളത് നാദാപുരം പാലിയേറ്റീവ് കെയറിന്റെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഞായറാഴ്ചയോടുകൂടി പൂവണിയുന്നത്. ഫിസിയോതെറാപ്പി സെൻറർ ഉദ്ഘാടനം ചെയ്യുന്ന സുഹാ ഫാത്തിമ എന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയാണ്. നാദാപുരം പാലിയേറ്റീവ് കെയറിനെ അകമഴിഞ്ഞു സ്നേഹിക്കുകയും പിന്തുണക്കുകയും, സഹായിക്കുകയും ചെയ്യുന്ന നാദാപുരത്തെ വലിയ പീടികയിൽ എന്ന വീട്ടിലെ കുടുംബാംഗമാണ് സുഹാ ഫാത്തിമ എന്ന പെൺകുട്ടി.

സുഹാ ഫാത്തിമ ഉദ്ഘാടനം ചെയ്യുന്ന ഫിസിയോതെറാപ്പി സെൻറർ നാദാപുരം മേഖലയിലെ ഒരു ജനകീയ സംരംഭം ആയിരിക്കും. സൗജന്യ നിരക്കിലാണ് തെറാപ്പി സെൻറർ പ്രവർത്തിക്കാൻ വേണ്ടി പോകുന്നത്. രോഗിയുടെ വേദന, പ്രയാസം എന്നിവ സമൂഹത്തിന്റെ കൂടി ബാധ്യതയാണ്. അതുകൊണ്ടുതന്നെ ഈ ഒരു പ്രവർത്തനത്തിന് ഒത്തിരി പേരുടെ സഹായസഹകരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നതായും സ്വാഗതസംഘം ചെയർമാൻ കെ ഹേമ ചന്ദ്രനും, സ്വാഗതസംഘം കൺവീനർ എ. റഹീമും അഭിപ്രായപ്പെട്ടു. ഫിസിയോതെറാപ്പി സെന്ററിന്റെ പ്രവർത്തനസമയം രാവിലെ 9 30 മുതൽ വൈകിട്ട് 3 30 വരെയാണ്. ഞായറാഴ്ച ഒഴിവാണ്. നാദാപുരത്തെയും പരിസരപ്രദേശങ്ങളിലെയും ചലനശേഷി നിലച്ചു പോയവർക്കും, പ്രയാസമനുഭവിക്കുന്നവർക്കും വേണ്ടിയും പ്രവർത്തിക്കാൻ പോകുന്ന ഫിസിയോതെറാപ്പി സെൻറർ ഉദ്ഘാടനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103533/goodbye-to-waiting-physiotherapy-center-to-reality)