---
title: "പണി തുടങ്ങി; മിനി ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക് "
english_title: "Work has begun; Mini bypass to reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103610/work-has-begun-mini-bypass-to-reality"
published_at: "2023-03-17T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64147219a027c_bi.jpg"
keywords: []
---

# പണി തുടങ്ങി; മിനി ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക് 

> **Lead Summary:** **കല്ലാച്ചി: **കല്ലാച്ചി മിനി ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്. കല്ലാച്ചി ട്രഷറി റോഡ് ആണ് വീതി കൂട്ടി കല്ലാച്ചി പെട്രോൾ പമ്പ് വരെ ബൈപ്പാസ് റോഡ് ആക്കി മാറ്റുന്നത്. സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് ബൈപ്പാസ് റോഡിനു വേണ്ടി അനുവദിച്ചത്. ഇന്ന് കാലത്ത് ജെസിബി ഉപയോഗിച്ചുകൊണ്ട് റോഡ് വീതി കൂട്ടുന്ന പ്രവർത്തി ആരംഭിച്ചു.

## Article Content

**കല്ലാച്ചി: **കല്ലാച്ചി മിനി ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്. കല്ലാച്ചി ട്രഷറി റോഡ് ആണ് വീതി കൂട്ടി കല്ലാച്ചി പെട്രോൾ പമ്പ് വരെ ബൈപ്പാസ് റോഡ് ആക്കി മാറ്റുന്നത്. സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് ബൈപ്പാസ് റോഡിനു വേണ്ടി അനുവദിച്ചത്. ഇന്ന് കാലത്ത് ജെസിബി ഉപയോഗിച്ചുകൊണ്ട് റോഡ് വീതി കൂട്ടുന്ന പ്രവർത്തി ആരംഭിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിഷ മനോജ്, ഉദ്യോഗസ്ഥർ പ്രദേശവാസികൾ ഉൾപ്പെടെ പങ്കെടുത്തു. നിലവിൽ റോഡിന്റെ വീതി 3 മുക്കാൽ മുതൽ 4 മീറ്റർ വരെയാണ്. ഈ റോഡിന്റെ ഇരുവശവും മണ്ണ് നീക്കി എട്ട് മീറ്റർ വരെ വീതിയാകും. റോഡ് യാഥാർത്ഥ്യമായാൽ വാണിമേൽ, വളയം ഗ്രാമപഞ്ചായത്തുകളിലുള്ളവർക്ക് എളുപ്പത്തിൽ കല്ലാച്ചിയിൽ പ്രവേശിക്കുവാൻ സാധിക്കും.

കല്ലാച്ചി ടൗൺ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകും ഇത്. തൂണേരി ഭാഗത്തുള്ളവർക്ക് ആവോലം വഴിയും ഈ റോഡിൽ പ്രവേശിക്കുവാൻ സാധിക്കും. കൂടാതെ നാദാപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലേക്കുള്ള സമഗ്ര വികസന വാതിൽ കൂടിയാണ് ഈ റോഡ്. പ്രദേശവാസികളുടെ ചിരകാലഭിലാഷം കൂടിയാണ് പൂവണിയാൻ പോകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103610/work-has-begun-mini-bypass-to-reality)