---
title: "അരികെ ദുരന്തം; ബലക്ഷയത്തിൽ സ്ലാബ്"
english_title: "Tragedy beside; Slab under strength"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103630/tragedy-beside-slab-under-strength"
published_at: "2023-03-17T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64148d962c3b9_slab.jpg"
keywords: []
---

# അരികെ ദുരന്തം; ബലക്ഷയത്തിൽ സ്ലാബ്

> **Lead Summary:** **തൂണേരി: **കോടഞ്ചേരി റോഡിലെ സ്ലാബ് പൊട്ടിയത് ഭീഷണിയാകുന്നു. തൂണേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരിയിലേക്ക് പോകുന്ന റോഡിലെ ഓവുചാല്‍ സ്ലാബ് പൊട്ടിയതാണ് ദുരിതമാകുന്നത്. പുറമേരി- വേറ്റുമ്മൽ പ്രധാന പാതയിലെ കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഏത് നിമിഷവും സ്ലാബ് പൊട്ടാം എന്ന രീതിയിലുള്ളത്.

## Article Content

**തൂണേരി: **കോടഞ്ചേരി റോഡിലെ സ്ലാബ് പൊട്ടിയത് ഭീഷണിയാകുന്നു. തൂണേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരിയിലേക്ക് പോകുന്ന റോഡിലെ ഓവുചാല്‍ സ്ലാബ് പൊട്ടിയതാണ് ദുരിതമാകുന്നത്. പുറമേരി- വേറ്റുമ്മൽ പ്രധാന പാതയിലെ കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഏത് നിമിഷവും സ്ലാബ് പൊട്ടാം എന്ന രീതിയിലുള്ളത്.

പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സ്കൂൾ ബസ്സും, ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളും സദാ സമയവും ഇതുവഴി കടന്നു പോകുന്നു. അഞ്ചുമീറ്ററോളം വീതിയുള്ള റോഡിന്റെ കാൽഭാഗമോളം പൊട്ടിക്കഴിഞ്ഞു. അപായ സൂചനയെന്നോളം ഇവിടെ ചുവന്ന തുണി കമ്പിയിൽ കെട്ടിയിരിക്കുകയാണ്. ഏതു നിമിഷമാണ് സ്ലാബ് പൊട്ടി താഴെ വീഴുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.

തൂണേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. വലിയ ഒരു ദുരന്തം വരുന്നതിനു മുമ്പായി പൊട്ടിവീഴാറായ സ്ലാബ് മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103630/tragedy-beside-slab-under-strength)