---
title: "റഷീദ് കാഞ്ഞിരക്കണ്ടിയിൽ; ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി "
english_title: "Rasheed Kanjirakandi; He became the Chairman of the Standing Committee on Welfare"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103638/rasheed-kanjirakandi-he-became-the-chairman-of-the-standing-committee-on-welfare"
published_at: "2023-03-17T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641496a8a3fce_chair.jpg"
keywords: []
---

# റഷീദ് കാഞ്ഞിരക്കണ്ടിയിൽ; ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി 

> **Lead Summary:** **തൂണേരി:** തൂണേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി റഷീദ് കാഞ്ഞിരക്കണ്ടയിൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. ധാരണപ്രകാരം വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ വൈസ്പ്രസിഡണ്ടായതോടെയാണ് ചെയർമാൻ സ്ഥാനത്ത് ഒഴിവ് വന്നത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ അംഗം ഹാജരായില്ല.

## Article Content

**തൂണേരി:** തൂണേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി റഷീദ് കാഞ്ഞിരക്കണ്ടയിൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. ധാരണപ്രകാരം വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ വൈസ്പ്രസിഡണ്ടായതോടെയാണ് ചെയർമാൻ സ്ഥാനത്ത് ഒഴിവ് വന്നത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ അംഗം ഹാജരായില്ല.

തൂണേരിയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ റഷീദ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിൽ സജീവമായത്. പഞ്ചായത്ത് എം എസ് എഫ് , യൂത്ത് ലീഗ് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ആവടിമുക്ക് ശാഖാ മുസ്ലിം ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുടവന്തേരി മൂന്നാംവാർഡിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു പഞ്ചായത്ത് അംഗമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103638/rasheed-kanjirakandi-he-became-the-chairman-of-the-standing-committee-on-welfare)