---
title: "സ്ത്രീ കിണറ്റിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന "
english_title: "The housewife was rescued by the fire brigade after she fell into a well 18 meters deep and more than six meters deep."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/10370/the-housewife-was-rescued-by-the-fire-brigade-after-she-fell-into-a-well-18-meters-deep-and-more-than-six-meters-deep"
published_at: "2021-11-13T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f2336d8997_fire rescue.jpg"
keywords: []
---

# സ്ത്രീ കിണറ്റിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന 

> **Lead Summary:** **നാദാപുരം :**18 മീറ്റർ ആഴവും ആറു മീറ്ററിലധികം വെള്ളവും ഉള്ള കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.

## Article Content

**നാദാപുരം :**18 മീറ്റർ ആഴവും ആറു മീറ്ററിലധികം വെള്ളവും ഉള്ള കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.

തലായിലാണ് കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ മറിയ(55)ത്തെയാണ് രക്ഷപ്പെടുത്തിയത്.

ഏകദേശം 18 മീറ്റർ ആഴവും ആറു മീറ്ററിലധികം വെള്ളവും ഉള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നന്ദകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷമേജ് കുമാർ, ഡി. അജേഷ്, കെ. മനോജ്, ആർ. ജിഷ്ണു, കെ.ബി. സുകേഷ്, കെ. ബിനീഷ്, പി.കെ. ജയ്സൽ, എം. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/10370/the-housewife-was-rescued-by-the-fire-brigade-after-she-fell-into-a-well-18-meters-deep-and-more-than-six-meters-deep)