---
title: "ദാഹ ജലം; ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 'തണ്ണീർപന്തൽ' ആരംഭിച്ചു "
english_title: "thirsty water; Chekyat Service Cooperative Bank launched 'Thanneerpantal'"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103740/thirsty-water-chekyat-service-cooperative-bank-launched-thanneerpantal"
published_at: "2023-03-18T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64157d4f45e8a_thannerpanthal.jpg"
keywords: []
---

# ദാഹ ജലം; ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 'തണ്ണീർപന്തൽ' ആരംഭിച്ചു 

> **Lead Summary:** **പാറക്കടവ്: **കേരളാ സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ പാറക്കടവിൽ താല്ക്കാലിക ദാഹജലവിതരണ കേന്ദ്രം 'തണ്ണീർ പന്തൽ' ആരംഭിച്ചു. വേനലിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യമായി തണ്ണിമത്തൻ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആർ. എസ്. വെള്ളം, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്.

## Article Content

**പാറക്കടവ്: **കേരളാ സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ പാറക്കടവിൽ താല്ക്കാലിക ദാഹജലവിതരണ കേന്ദ്രം 'തണ്ണീർ പന്തൽ' ആരംഭിച്ചു. വേനലിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യമായി തണ്ണിമത്തൻ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആർ. എസ്. വെള്ളം, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിൽ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സഹകരണ സ്ഥാപനങ്ങൾ മുഖേനയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പാറക്കടവിലെ തണ്ണീർപന്തലിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. കുഞ്ഞിരാമൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ, ഡയറക്ടർമാരായ പി.സുരേന്ദ്രൻ, എസ്.കെ.മൊയ്തു, ബാങ്ക് മാനേജർമാരായ പി.ബിനു, എം. ശ്രീജിത്ത്, പഴയങ്ങാടി അബ്ദുറഹിമാൻ, കെ.രമേശൻ കെ.രാമദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103740/thirsty-water-chekyat-service-cooperative-bank-launched-thanneerpantal)