---
title: "പാട്ടോർമ്മ നാളെ; കെ എം ചന്ദ്രൻ അനുസ്മരണത്തിന് നാട് ഒന്നു ചേരും"
english_title: "songwriting; The nation unites to commemorate KM Chandran NEW"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103769/songwriting-the-nation-unites-to-commemorate-km-chandran-new"
published_at: "2023-03-18T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64159f5a16ce2_CHANDRAN.jpg"
keywords: []
---

# പാട്ടോർമ്മ നാളെ; കെ എം ചന്ദ്രൻ അനുസ്മരണത്തിന് നാട് ഒന്നു ചേരും

> **Lead Summary:** **നാദാപുരം :** മേഖലയിലെ സാമൂഹിക ,സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന കെ.എം ചന്ദ്രൻ അനുസ്മരണം നാളെ കെ.എം ചന്ദ്രൻ്റെ രണ്ടാം ചരമവാർഷിക ദിനമായ നാളെ പാട്ടോർമ്മ എന്ന പേരിൽ അനുസ്മരണ പരിപാടി നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും നാട്ടുകാരും മറ്റ് കലാസാംസ്കാരിക സംഘടനകളുടേയും പരിപാടികളിൽ സ്വതസിദ്ധമായ നാടൻ പാട്ടുകളും മറ്റ് ഗാനങ്ങളും ആലപിച്ച് കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ കെ എം സി യുടെ അനുസ്മരണത്തിൽ ഓർമ്മപ്പൂക്കൾ അർപ്പിക്കാൻ നാട് ഒത്ത് ചേരും.

## Article Content

**നാദാപുരം :** മേഖലയിലെ സാമൂഹിക ,സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന കെ.എം ചന്ദ്രൻ അനുസ്മരണം നാളെ കെ.എം ചന്ദ്രൻ്റെ രണ്ടാം ചരമവാർഷിക ദിനമായ നാളെ പാട്ടോർമ്മ എന്ന പേരിൽ അനുസ്മരണ പരിപാടി നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും നാട്ടുകാരും മറ്റ് കലാസാംസ്കാരിക സംഘടനകളുടേയും പരിപാടികളിൽ സ്വതസിദ്ധമായ നാടൻ പാട്ടുകളും മറ്റ് ഗാനങ്ങളും ആലപിച്ച് കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ കെ എം സി യുടെ അനുസ്മരണത്തിൽ ഓർമ്മപ്പൂക്കൾ അർപ്പിക്കാൻ നാട് ഒത്ത് ചേരും.

ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റിൻ്റേയും ,സ്വാഗതസംഘത്തിൻ്റെയും അഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും .ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പ്രസിഡണ്ട് പി കെ അശോകൻ അനുസ്മരണ പ്രഭാഷണം നടത്തും.തുടർന്ന് മാത്യുസ് വയനാടും സംഘവും ,ഒപ്പം നാട്ടിലെ പാട്ടുകാരും പാടും. കല്ലാച്ചി പുറയനാട്ട് സ്കൂൾ പരിസരത്ത് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കരിമ്പിൽ ചന്ദ്രൻ അധ്യക്ഷത വഹിക്കും .എ സുരേഷ് ബാബു സ്വാഗതവും ,അനിൽ പേരടി നന്ദിയും പറയും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103769/songwriting-the-nation-unites-to-commemorate-km-chandran-new)