---
title: "നാടിനൊപ്പം ജെസിഐ; സമൂഹ നന്മക്കായി വിവിധ പദ്ധതികളുമായി ജെസിഐ നാദാപുരം "
english_title: "JCI with NADI; JCI Nadapuram with various projects for the betterment of society"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103777/jci-with-nadi-jci-nadapuram-with-various-projects-for-the-betterment-of-society"
published_at: "2023-03-18T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415b38892f39_jci1.jpg"
keywords: []
---

# നാടിനൊപ്പം ജെസിഐ; സമൂഹ നന്മക്കായി വിവിധ പദ്ധതികളുമായി ജെസിഐ നാദാപുരം 

> **Lead Summary:** **നാദാപുരം: **സമൂഹ നന്മക്കായി വിവിധ പദ്ധതികളുമായി ജെസിഐ നാദാപുരം രംഗത്ത് നാദാപുരം SASHA സുമ്പ സ്റ്റുഡിയോയിൽ വെച്ച് ജെസി ഐ നാദാപുരം ജനറൽ ബോഡി യോഗം ചേർന്നു. വിവിധ ജനോപകാര പദ്ധതികൾക്കും അംഗങ്ങളുടെ വ്യക്തിത്വത്തിലെ വികാസത്തിനായും ഒട്ടേറെ പദ്ധതികളാണ് ജനറൽ ബോഡി യോഗത്തിൽ അന്തിമ രൂപം നൽകിയത്. ചീഫ് ഗസ്റ്റ് JCI സോൺ 21 വൈസ് പ്രസിഡന്റ് സി.പി അൻവർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സമൂഹ നന്മക്കായി വിവിധ പദ്ധതികളുമായി ജെസിഐ നാദാപുരം രംഗത്ത് നാദാപുരം SASHA സുമ്പ സ്റ്റുഡിയോയിൽ വെച്ച് ജെസി ഐ നാദാപുരം ജനറൽ ബോഡി യോഗം ചേർന്നു. വിവിധ ജനോപകാര പദ്ധതികൾക്കും അംഗങ്ങളുടെ വ്യക്തിത്വത്തിലെ വികാസത്തിനായും ഒട്ടേറെ പദ്ധതികളാണ് ജനറൽ ബോഡി യോഗത്തിൽ അന്തിമ രൂപം നൽകിയത്. ചീഫ് ഗസ്റ്റ് JCI സോൺ 21 വൈസ് പ്രസിഡന്റ് സി.പി അൻവർ ഉദ്ഘാടനം ചെയ്തു.

മദർ ചാപ്റ്റർ വൈസ് പ്രസിഡന്റ് സന്ധ്യ കരണ്ടോട് ഗസ്റ്റ് ഓഫ് ഹോണറായും പ്രഭാഷണം നടത്തി. ജനറൽ ബോഡിയിൽ നാദാപുരം ചാർട്ടർ പ്രസിഡന്റ് ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. മാനേജ്‌മന്റ്, പ്രോഗ്രാം, ട്രെയിനിങ്, ബിസിനെസ്സ്, ഗ്രോത്ത് & ഡെവലൊപ്മെന്റ്, പബ്ലിക് റിലേഷൻസ് & മാർക്കറ്റിംഗ് വിഭാഗങ്ങളിലായി ചെറുതും വലുതുമായ 20 ഓളം പ്രോഗ്രാമുകൾ / പദ്ധതികളാണ് അനാവരണം ചെയ്യപ്പെട്ടത്. പുതുതായി ജോയിൻ ചെയ്ത നാല് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അംഗത്വം സ്വീകരിച്ചു.

നാദാപുരത്തെ ഒരു ബിസിനെസ്സ് ഹബ്ബ് ആക്കുന്ന പദ്ധതികൾ, സുസ്ഥിര വ്യായാമ പദ്ധതികൾ, വിവിധ തലങ്ങളിലെ പരിശീലനങ്ങൾ / ക്യാമ്പുകൾ, തന്റേടം പോലുള്ള സ്ത്രീ ശാക്തീകരണ പരിപാഠികൾ, യുവജന ക്ഷേമം, സമൂഹത്തിലെ പാർശ്വവൽക്കപ്പെട്ടവരെ ചേർത്ത് പിടിക്കൽ, career ഗൈഡൻസ്, ഭക്ഷണ ദാനം, ട്രാഫിക് ബോധവൽക്കരണം, ബ്ലഡ് ക്യാമ്പ് തുടങ്ങി വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയത്. വൈസ് പ്രെസിഡന്റുമാരായ കെ സലീന, നജീബ് എൻഎം, അബ്ദുല്‍ നാസർ എംകെ, ഷംസുദ്ദീൻ ഇല്ലത്ത്, സുബൈർ തോട്ടക്കാട് , അബ്ദുൽ റസാഖ് പാറക്കടവ് എന്നിവരും ഡയറക്ടർമാരായ സൈനബ സുബൈർ, സിപി ഷൗക്കത്തലി എന്നിവരും ട്രഷറർ സാജിദ്‌ കൊയിലോത്തും എഡിറ്റർ സുബൈർ ടികെ കടമേരിയും റിപ്പോർട്ടുകളും ഭാവി പ്രവർത്തന പദ്ധതികളും യോഗത്തിൽ സമർപ്പിച്ചു. PR ഡയറക്ടർ പ്രസീത കെ സ്വാഗതവും മുഹമ്മദ് സൊന്നുമ്മല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103777/jci-with-nadi-jci-nadapuram-with-various-projects-for-the-betterment-of-society)