---
title: "മെഹന്തി ഫെസ്റ്റ്; പാറക്കടവ് ഗവ. യു പി സ്കൂളിൽ ശ്രദ്ധേയമായി "
english_title: "Mehndi Fest; Parakkadav Govt. Notably in UP school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103789/mehndi-fest-parakkadav-govt-notably-in-up-school"
published_at: "2023-03-18T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c31dc7e7c_mehandi.jpg"
keywords: []
---

# മെഹന്തി ഫെസ്റ്റ്; പാറക്കടവ് ഗവ. യു പി സ്കൂളിൽ ശ്രദ്ധേയമായി 

> **Lead Summary:** **പാറക്കടവ്:** പാറക്കടവ് ഗവ. എം.യു.പി.സ്കൂളിൽ മികവുത്സവത്തോടനുബന്ധിച്ച് നടന്ന മെഹന്തി മത്സരം നവ്യാനുഭവമായി.നിരവധി രക്ഷിതാക്കൾ മത്സരത്തിൽ പങ്കാളികളായി. മികവുത്സവം ചെക്യാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല.കെ.പി. ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ്:** പാറക്കടവ് ഗവ. എം.യു.പി.സ്കൂളിൽ മികവുത്സവത്തോടനുബന്ധിച്ച് നടന്ന മെഹന്തി മത്സരം നവ്യാനുഭവമായി.നിരവധി രക്ഷിതാക്കൾ മത്സരത്തിൽ പങ്കാളികളായി. മികവുത്സവം ചെക്യാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല.കെ.പി. ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ ടി.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹാജറ.സി, പി. ടി.എ.പ്രസിഡൻ്റ് ആമിർ കരകുളത്ത്, അബ്ദുൾ ലത്തീഫ് പി, അബ്ദുറഹ്മാൻ പഴയങ്ങാടി, വിജിഷ, ഗിരിജ, ശ്രുതി, സമദ് സംസാരിച്ചു. മെഹന്തി ഫെസ്റ്റിൽ വിജയികളായവർക്ക് ഹെഡ്മാസ്റ്റർ ടി പി അഹമ്മദ് സമ്മാനദാനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103789/mehndi-fest-parakkadav-govt-notably-in-up-school)