---
title: "ഗുരുസ്പർശം; വിരമിച്ച അധ്യാപകർക്ക് ആദരം "
english_title: "Guru Parsha; Tribute to retired teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103797/guru-parsha-tribute-to-retired-teachers"
published_at: "2023-03-18T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c843e272d_gurusparsham.jpg"
keywords: []
---

# ഗുരുസ്പർശം; വിരമിച്ച അധ്യാപകർക്ക് ആദരം 

> **Lead Summary:** **നാദാപുരം: **സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകർക്ക് ആദരം.ചേലക്കാട് എൽ.പി.സ്കൂൾ 98ാം വാർഷികാഘോഷപരിപാടിയുടെ ഭാഗമായി പ്രദേശത്തെ വിരമിച്ച അമ്പതോളം അധ്യാപകരെ ആദരിക്കുന്ന ഗുരുസ്പർശം സംഘടിപ്പിച്ചു.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകർക്ക് ആദരം.ചേലക്കാട് എൽ.പി.സ്കൂൾ 98ാം വാർഷികാഘോഷപരിപാടിയുടെ ഭാഗമായി പ്രദേശത്തെ വിരമിച്ച അമ്പതോളം അധ്യാപകരെ ആദരിക്കുന്ന ഗുരുസ്പർശം സംഘടിപ്പിച്ചു.തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജീന്ദ്രൻ കപ്പള്ളി,നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംസി.സുബൈർ,വാർഡ് മെമ്പർമാരായ എ.കെ. ബിജിത്ത്,സജിത,ആർ.നാരായണൻ മാസ്റ്റർ ,പി.കെ.നാണു മാസ്റ്റർ,കാർത്യായനി ടീച്ചർ,സി.രാജൻ മാസ്റ്റർ സംസാരിച്ചു.മാനേജർ എ. മോഹനൻ ഉപഹാര സമർപ്പണം നടത്തി. സ്വാഗതസംഗം ചെയർമാൻ പി.പി.സുരേന്ദ്രൻ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. പ്രകാശൻ നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103797/guru-parsha-tribute-to-retired-teachers)