---
title: "വാഹന അപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Vehicle accident; He escaped with his head"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103799/vehicle-accident-he-escaped-with-his-head"
published_at: "2023-03-18T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415ca6cdf6a7_accident.jpg"
keywords: []
---

# വാഹന അപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **നാദാപുരം: **ആവോലത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. എയർപോർട്ട് റോഡിലാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഭാഗ്യവശാൽ, വൻ ദുരന്തമാണ് ഒഴിവായത്. നാദാപുരം തലശ്ശേരി സംസ്ഥാനപാതയിൽ ഇന്ന് വൈകിട്ട് 3 30 ഓടെയാണ് അപകടം നടന്നത്.

## Article Content

**നാദാപുരം: **ആവോലത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. എയർപോർട്ട് റോഡിലാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഭാഗ്യവശാൽ, വൻ ദുരന്തമാണ് ഒഴിവായത്. നാദാപുരം തലശ്ശേരി സംസ്ഥാനപാതയിൽ ഇന്ന് വൈകിട്ട് 3 30 ഓടെയാണ് അപകടം നടന്നത്.

നാദാപുരത്ത് നിന്ന് തൂണേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ എതിരെ വരികയായിരുന്ന ക്വാളിസ് വാനിൽ ഇടിക്കുകയും, ക്വാളിസ് വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. മൂന്നു വാഹനങ്ങൾക്കും അപകടത്തിൽ കേടുപാട് സംഭവിച്ചു. അപകട സമയത്ത് ഈ സ്ഥലത്ത് ആളുകൾ ഇല്ലാത്തതും വാഹനങ്ങളിൽ മറ്റ് യാത്രക്കാർ ഇല്ലാത്തതും ദുരന്തം ഒഴിവായി. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103799/vehicle-accident-he-escaped-with-his-head)