---
title: "തീ വേനൽ; വേനൽ ചൂടിൽ വളയത്ത് കൃഷിഭൂമിയിൽ തീപ്പിടുത്തം"
english_title: "summer of fire; Fire breaks out in Valayam agricultural land in summer heat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103929/summer-of-fire-fire-breaks-out-in-valayam-agricultural-land-in-summer-heat"
published_at: "2023-03-19T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416d5f18ef96_kattuthee.jpg"
keywords: []
---

# തീ വേനൽ; വേനൽ ചൂടിൽ വളയത്ത് കൃഷിഭൂമിയിൽ തീപ്പിടുത്തം

> **Lead Summary:** ** വളയം: **കനത്ത വേനൽ തീപ്പിടുത്വത്തിനും കാരണമാകുന്നു. വേനൽ ചൂടിൽ വളയത്ത് കൃഷിഭൂമിയിൽ തീപ്പിടുത്തം. നിരവുമ്മൽ തൈപ്പറമ്പത്ത് അമ്മദാജിയുടെ സ്ഥലത്താണ് തീപിടിച്ചത്.

## Article Content

** വളയം: **കനത്ത വേനൽ തീപ്പിടുത്വത്തിനും കാരണമാകുന്നു. വേനൽ ചൂടിൽ വളയത്ത് കൃഷിഭൂമിയിൽ തീപ്പിടുത്തം. നിരവുമ്മൽ തൈപ്പറമ്പത്ത് അമ്മദാജിയുടെ സ്ഥലത്താണ് തീപിടിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് തീപടർന്നത്. നാട്ടുകാരുടെ ഇടപെടൽ കൊണ്ട് വലിയ അപകടത്തിൽ നിന്ന് ഒഴിവായി.

പരിസരവാസികൾ എത്തി തീയണച്ചു. വേനലിൽ കരിഞ്ഞുണങ്ങിയ കൃഷിഭൂമിയിലേക്ക് സമീപത്തെ പറമ്പിൽ നിന്ന് തീ പടരുകയായിരുന്നു.അര ഏക്കറിലധികം ഭൂമിയിൽ തീ പടർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103929/summer-of-fire-fire-breaks-out-in-valayam-agricultural-land-in-summer-heat)